Skip to content

ന്യൂസ് അപ്ഡേറ്റ്സ്

കേരളം

 • സ്‌കൂളില്‍ഇന്നു മുതല്‍ ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ വീതം, മുഴുവന്‍ അധ്യാപകരും കര്‍ശനമായി സ്‌കൂളില്‍ എത്തണം

  കൊച്ചി; ഇന്നു മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒരു ബെഞ്ചില്‍ രണ്ടുകുട്ടികള്‍ വീതം ഇരിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചു. ഇതോടെ ഒരു ക്ലാസില്‍ 20 കുട്ടികളെ വരെ ഇരുത്താം. സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചതുമുതലുള്ള കാര്യങ്ങള്‍ അവലോകനം ചെയ്താണു പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുള്ളത്.10, 12 ക്ലാസുകളാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഒരു ബെഞ്ചില്‍ ഒരുകുട്ടിയെ വച്ച് ക്ലാസിലെ പത്തുകുട്ടികള്‍ക്കു വേണ്ടി കൂടുതല്‍ ക്ലാസെടുക്കുകയായിരുന്നു അധ്യാപകര്‍. പുതിയ ഉത്തരവനുസരിച്ച്, മുഴുവന്‍ അധ്യാപകരും സ്‌കൂളില്‍ എത്തണം. എത്താത്തവര്‍ക്കെതിേര കര്‍ശന നടപടി വരും. കോവിഡ് സാഹചര്യത്തില്‍ തീര്‍ത്തും വരാന്‍പറ്റാതെ വര്‍ക് ഫ്രം ഹോം ആയ അധ്യാപകര്‍ക്ക് മാത്രമാണ് ഇളവുണ്ടാകുക.ശനിയാഴ്ച പ്രവൃത്തിദിനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകളിലും ഇതു പ്രാവര്‍ത്തികമാക്കണം. നൂറില്‍ താഴെ കുട്ടികളുള്ള സ്‌കൂളുകളില്‍ എല്ലാ കുട്ടികളും ഒരേസമയം എത്താവുന്ന വിധം ക്രമീകരണങ്ങള്‍ നടത്താം. അതില്‍ കൂടുതലുള്ള സ്‌കൂളുകളില്‍ ഒരേസമയം പരമാവധി 50 ശതമാനം വരാവുന്ന രീതിയില്‍ ക്രമീകരണം വേണം. രാവിലെ എത്തുന്ന കുട്ടികള്‍ വൈകീട്ടു വരെ സ്‌കൂളില്‍ ചെലവഴിക്കുന്നതാണ് ഉചിതം. യാത്രാ സൗകര്യം ലഭ്യമല്ലാത്തതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതു പരിഹാരമാകും. ഇതിനായി ഒന്നിടവിട്ട ദിവസങ്ങളില്‍ എത്തുന്നതിനുള്ള ക്രമീകരണവും ആകാം.പൊതുപരീക്ഷയുടെ ഭാഗമായി 10, 12 ക്ലാസുകളില്‍ സംശയനിവാരണം, ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍പ്രവര്‍ത്തനം, മാതൃകാപരീക്ഷ നടത്തല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ഒന്നാം തീയതി മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു സ്‌കൂളുകള്‍ തുറന്നത്. സ്‌കൂള്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മറ്റു പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍.

 • എം ശിവശങ്കറിനു ജാമ്യംസ്വര്‍ണക്കടത്ത്: എം ശിവശങ്കറിനു ജാമ്യം

  കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍സെക്രട്ടറി എം ശിവശങ്കറിനു ജാമ്യം. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസിലുമാണ് ജാമ്യം ലഭിച്ചത്. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കേസില്‍ക്കൂടി ജാമ്യം ലഭിച്ചാലേ ശിവശങ്കറിനു പുറത്തിറങ്ങാനാവൂ. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന്, സാമ്പത്തിക കുറ്റങ്ങള്‍ക്കായുള്ള കോടതി സ്വാഭാവിക ജാമ്യമാണ് അനുവദിച്ചത്. ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഈ കേസില്‍ അറസ്റ്റിലായി എണ്‍പത്തിയൊന്‍പതാം ദിവസമാണ് ജാമ്യം ലഭിച്ചത്. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷിക്കുന്ന കേസില്‍ ശിവശങ്കറിനെ പ്രതി ചേര്‍ത്തിട്ടില്ല.

 • വെള്ളാപ്പള്ളി നടേശനെതിരെവെള്ളാപ്പള്ളി നടേശനെതിരെ പ്രതിഷേധവുമായി എസ്എൻഡിപി യോഗം വിമോചന സമര സമിതി

  വെള്ളാപ്പള്ളി നടേശനെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി എസ്എൻഡിപി യോഗം വിമോചന സമര സമിതി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച പരിപാടിയിൽ വിമോചന സമര സമിതി ചെയർമാൻ ഗോകുലം ഗോപാലൻ സമര പ്രഖ്യാപനം നടത്തി. സമിതിയുടെ രക്ഷാധികാരി പ്രൊഫ. എം.കെ. സാനു സമര പ്രഖ്യാപന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുന്നതിന്റെ ആദ്യഘട്ടമായാണ് എസ്എൻഡിപി യോഗം വിമോചന സമര സമിതി തിരുവനന്തപുരത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. വെള്ളാപ്പള്ളിയുടെ കീഴിൽ എസ്എൻഡിപി യോഗം തകർച്ചയുടെ പടുകുഴിയിലേക്ക് വീണുവെന്നും സ്വന്തം നേട്ടങ്ങൾക്കായി വെള്ളാപ്പള്ളി യോഗത്തെ ദുരുപയോഗം ചെയ്തെന്നും സമിതി ആരോപിച്ചു. വിമോചന സമര സമിതി ചെയർമാൻ ഗോകുലം ഗോപാലനാണ് സമര പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരത്തിന് പുറമേ കോട്ടയത്തും സമരസമിതി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി കൂടുതൽ പ്രവർത്തകരെ പങ്കെടുപ്പിച്ച് പ്രതിഷേധം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

 • വസന്തയെനെയ്യാറ്റിന്‍കരയിലെ ഭൂമി പോക്കുവരവ് ചെയ്തതില്‍ ദുരൂഹത, വസന്ത ഭൂമി വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ച്

  നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വിവാദ ഭൂമി വസന്ത വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് കണ്ടെത്തല്‍. പട്ടയഭൂമി കൈമാറരുതെന്ന ചട്ടം വസന്ത ലംഘിച്ചതായാണ് റിപ്പോര്‍ട്ട്. ഭൂമി പോക്കുവരവ് ചെയ്തതില്‍ ദുരൂഹതയുണ്ടെന്നും റവന്യൂ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ശുപാര്‍ശ ചെയ്തു. റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ചട്ടലംഘനം നടത്തിയാണ് വസന്ത ഭൂമി വാങ്ങിയതെന്ന് കണ്ടെത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് കളക്ടര്‍ സര്‍ക്കാരിന് കൈമാറി. പട്ടയഭൂമി കൈമാറിയതിലും പോക്കുവരവ് നടത്തിയതിലും ദുരൂഹതയുണ്ട്. ഇതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തണമെന്നും കളക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം നടത്തണമെന്നാണ് കളക്ടറുടെ നിര്‍ദേശം. നേരത്തെ തഹസില്‍ദാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഭൂമി പുറമ്പോക്ക് അല്ലെന്ന് കണ്ടെത്തിയിരുന്നു.

 • കടല്‍ക്കൊല കേസ്കടല്‍ക്കൊല കേസ് തീരുന്നു; ഇറ്റലി പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കും,

  കൊച്ചി : എന്റിക്ക ലെക്‌സി എണ്ണക്കപ്പലിലെ ഇറ്റാലിയന്‍ നാവികര്‍ രണ്ട്‌ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ ഇറ്റലി സര്‍ക്കാര്‍ പത്തു കോടി രൂപ നഷ്‌ടപരിഹാരം നല്‍കും. മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ നാലു കോടി രൂപ വീതവും തകര്‍ന്ന സെന്റ്‌ ആന്റണി ബോട്ടിന്റെ ഉടമയ്‌ക്ക്‌ രണ്ടു കോടി രൂപയുമാണു നല്‍കുന്നതെന്നു ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസി കേന്ദ്ര വിദേശമന്ത്രാലയത്തെ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നേരത്തേ ഒരു കോടി രൂപ വീതം നല്‍കിയതിനു പുറമേയാണിത്‌. ഇറ്റലിയുടെ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്‌മൂലമായി സുപ്രീംകോടതിയെ അറിയിക്കും. നഷ്‌ടപരിഹാരത്തുക സ്വീകരിച്ചു കേസ്‌ അവസാനിപ്പിക്കുകയാണെന്നറിയിച്ച്‌ മരിച്ചവരുടെ ബന്ധുക്കളില്‍നിന്നു വാങ്ങുന്ന കത്ത്‌ ഇതിനൊപ്പം സമര്‍പ്പിക്കും. മരിച്ച വാലന്റൈന്‍ ജലസ്‌റ്റിന്‍ കൊല്ലം സ്വദേശിയായതിനാല്‍ വിവരം കേന്ദ്ര സര്‍ക്കാര്‍ സംസ്‌ഥാന സര്‍ക്കാരിനെ അറിയിച്ചു. കൊല്ലപ്പെട്ട അജീഷ്‌ പിങ്കു കന്യാകുമാരി സ്വദേശിയാണ്‌. കൊല്ലം, കന്യാകുമാരി കലക്‌ടര്‍മാരെയാണു ബന്ധുക്കളുടെ കത്തു വാങ്ങാന്‍ ചുമതലപ്പെടുത്തിയത്‌. ട്രിബ്യൂണല്‍ ഉത്തരവ്‌ അംഗീകരിച്ചതായും നാവികരോടു ക്ഷമിച്ചതായും മരിച്ചവരുടെ ഉറ്റവര്‍ സുപ്രീംകോടതിയെ അറിയിക്കും. മത്സ്യബന്ധന ബോട്ടിനു നേരേ വെടിവച്ച സാല്‍വത്തോറെ ജിറോണ്‍, മാസിമിലിയാനോ ലത്തോറെ എന്നിവരെ ഇന്ത്യയില്‍ വിചാരണ ചെയ്യാന്‍ കഴിയില്ലെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നഷ്‌ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും കഴിഞ്ഞ വര്‍ഷം മേയ്‌ 21-നാണു രാജ്യാന്തര ട്രിബ്യൂണല്‍ വിധിച്ചത്‌. തുടര്‍ന്ന്‌ കേസ്‌ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു. നഷ്‌ടപരിഹാരം നല്‍കാതെ കേസ്‌ അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്നു സുപ്രീം കോടതി ശക്‌തമായ നിലപാടെടുത്തതോടെയാണു ബന്ധുക്കളുടെ സമ്മതപ്രകാരം നഷ്‌ടപരിഹാരത്തുക നിശ്‌ചയിച്ചതും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതും. രണ്ടു നാവികരെയും അവിടെ കുറ്റവിചാരണ ചെയ്യുമെന്നും കുടുംബങ്ങള്‍ക്കു പരമാവധി നഷ്‌ടപരിഹാരം നല്‍കുമെന്നും ഇറ്റലി നേരത്തേ അറിയിച്ചിരുന്നു. കടല്‍ക്കൊല കേസ്‌ 2012 ഫെബ്രുവരി 15-ന്‌ എന്റിക്ക ലെക്‌സി കപ്പല്‍ ആലപ്പുഴ തോട്ടപ്പള്ളി തീരക്കടലിലൂടെ നീങ്ങുമ്പോള്‍ കാവല്‍ ഡ്യൂട്ടിയിലായിരുന്ന രണ്ടു നാവികര്‍ നടത്തിയ വെടിവയ്‌പ്പിലാണ്‌ രണ്ടു മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്‌. ഇറ്റാലിയന്‍ നാവികരെ 2012 ഫെബ്രുവരി 19-ന്‌ അറസ്‌റ്റ്‌ ചെയ്‌തു. വിചാരണയ്‌ക്കായി സുപ്രീം കോടതി, പ്രത്യേക കോടതിയെ നിയോഗിച്ചെങ്കിലും നെതര്‍ലന്‍ഡ്‌സിലെ ഹേഗിലുള്ള രാജ്യാന്തര ട്രിബ്യൂണലിന്റെ നിര്‍ദേശപ്രകാരം നടപടി നിര്‍ത്തിവച്ചു. ഐക്യരാഷ്‌ട്ര സമുദ്രനിയമ ഉടമ്പടിയില്‍ ഒപ്പുവച്ച ഇന്ത്യക്ക്‌ ആര്‍ബിട്രേഷന്‍ തീരുമാനം അംഗീകരിക്കാന്‍ ബാധ്യതയുണ്ട്‌.

ഇന്ത്യ

 • രാകേഷ് ടികായത്കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി രാകേഷ് ടികായത്; ‘അധികാരത്തില്‍ തുടരുന്നത് ബുദ്ധിമുട്ടാകും’

  ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി കര്‍ഷക സമര നേതാവ് രാകേഷ് ടികായത്ത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ അധികാരത്തില്‍ തുടരുന്നത് ബുദ്ധിമുട്ടാകുമെന്ന് രാകേഷ് ടികായത് പറഞ്ഞു. ഹരിയാണയിലെ ജിന്ദില്‍ നടന്ന കര്‍ഷകരുടെ ‘മഹാപഞ്ചായത്തി’നെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്‍ജനക്കൂട്ടമാണ് ജിന്ദില്‍ നടന്ന മഹാപഞ്ചായത്തില്‍ പങ്കാളികളായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കര്‍ഷകസമരത്തെ പിന്തുണച്ചുകൊണ്ട് ഉത്തര്‍പ്രദേശില്‍ ഇത്തരത്തില്‍ മഹാപഞ്ചായത്തുകള്‍ നടന്നുവരുന്നുണ്ട്.‘കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ഞങ്ങള്‍ നിരവധി തവണ സംസാരിച്ചു. സര്‍ക്കാര്‍ ശ്രദ്ധയോടെ കേള്‍ക്കണം. അധികാരത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് യുവാക്കള്‍ ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ എന്തുചെയ്യും’ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ചോദിച്ചു. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ പ്രതിഷേധിക്കുന്ന കര്‍ഷകരെ അതിര്‍ത്തികളില്‍ നിന്ന് മാറ്റാനുളള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരേ രാകേഷ് ടികായത്ത് നടത്തിയ ചെറുത്തുനില്‍പ് ശ്രദ്ധേയമായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് ജാട്ട് വിഭാഗങ്ങള്‍ ഒന്നടങ്കം പിന്തുണയര്‍പ്പിച്ച് പ്രതിഷേധത്തിനൊപ്പം ചേരുകയുണ്ടായി.പ്രതിഷേധ സ്ഥലങ്ങളില്‍ പോലീസ് വലിയ സിമന്റ് ബാരിക്കേഡുകളും മുള്‍കമ്പികളും ഉപയോഗിച്ച് പ്രതിബന്ധം തീര്‍ത്തതിനോട് രാകേഷ് ടികായത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു,’ രാജാവ് ഭയപ്പെടുമ്പോള്‍ കോട്ടകള്‍ സുരക്ഷിതമാക്കും’.അഞ്ച് പ്രമേയങ്ങള്‍ ‘മഹാപഞ്ചായത്തില്‍’ പാസാക്കി. കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന ആവശ്യത്തിന് പുറമെ, വിളകള്‍ക്ക് മിനിമം താങ്ങുവില, വിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി, കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍, റിപ്പബ്ലിക് ദിനത്തിലെ അക്രമത്തെത്തുടര്‍ന്ന് അറസ്റ്റുചെയ്ത കര്‍ഷകരെ മോചിപ്പിക്കുക എന്നിവയും പ്രമേയങ്ങളില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിയാണയിലെ വിവിധ ഖാപ് നേതാക്കളും മഹാപഞ്ചായത്തില്‍ പങ്കെടുത്തു.

 • അര്‍ണബിനെതിരെയുള്ള‘ രാജ്യദ്രോഹിയെ അറസ്റ്റ് ചെയ്യണം’; ട്വിറ്ററില്‍ ട്രെന്റിംഗായി അര്‍ണബിനെതിരെയുള്ള ഹാഷ്ടാഗ്

  ഡല്‍ഹി: റിപബ്ലിക് ടിവി സി.ഇ.ഒ അര്‍ണബ് ഗോസ്വാമിയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റ് ചോര്‍ന്നതിന് പിന്നാലെ അര്‍ണബിനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവര്‍ അര്‍ണബിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ അര്‍ണബിനെതിരെ ട്വിറ്ററില്‍ AntiNationalBJPArnab എന്ന ഹാഷ്ടാഗ് ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന് അറിയണം ഏത് രാജ്യദ്രോഹിയാണ് ബാലക്കോട്ട് സ്‌ട്രൈക്കിനെക്കുറിച്ച് മുന്‍കൂട്ടി അര്‍ണബിനോട് പറഞ്ഞതെന്നാണ് AntiNationalBJPArnab എന്ന ഹാഷ്ടാഗില്‍ ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ട്വീറ്റ്. രാജ്യ സുരക്ഷയെക്കാള്‍ വലുതാണോ ടി.ആര്‍.പി എന്ന് ട്രൈബല്‍ ആര്‍മി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അര്‍ണബിന് ബാലക്കോട്ട് സ്‌ട്രൈക്കിനെക്കുറിച്ച് വിവരം നേരത്തെ എത്തിച്ചതെന്നാണ് മറ്റൊരു ട്വീറ്റ്. രാജ്യദ്രോഹിയായ അര്‍ണബിനെ അറസ്റ്റ് ചെയ്യണമെന്ന് പലരും ട്വീറ്റ് ചെയ്യുന്നുണ്ട്. https://twitter.com/imfulara/status/1350803978393538560?s=20 ഒരു സ്വകാര്യ വ്യക്തിക്ക് എങ്ങനെയാണ് രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങളെക്കുറിച്ച് അറിയാനും അത് വാട്‌സ് ആപ്പിലൂടെ പങ്കിടാനും കഴിയുന്നത്? ആരാണ് അയാള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിയത്? യൂത്ത് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ഇങ്ങനെ ഒരു ലക്ഷത്തിനടുത്തോളം ട്വീറ്റുകളാണ് അര്‍ണബ് ഗോസ്വാമിക്കെതിരെ വന്നിരിക്കുന്നത്.വെള്ളിയാഴ്ചയാണ് അര്‍ണബിന്റെയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസിന്റെയും വാട്‌സ് ആപ്പ് ചാറ്റ് പുറത്തായത്.

 • വാട്‌സപ്പിനെതിരെസ്വകാര്യതാ നയത്തില്‍ മാറ്റം; വാട്‌സപ്പിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

  ന്യൂഡല്‍ഹി: സ്വകാര്യതാ നയത്തില്‍ മാറ്റം പ്രഖ്യാപിച്ച വാട്‌സപ്പിനെതിരെ ഹൈക്കോടതിയില്‍ ഹരജി. ഡല്‍ഹി ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. അഭിഭാഷകനായ ചൈതന്യ റൊഹില്ല വാട്‌സ്ആപ്പിലെ സ്വകാര്യതാ നയത്തിലെ മാറ്റം സ്വകാര്യത സൂക്ഷിക്കാനുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണന്നാരോപിച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വാട്‌സ്ആപ്പ് ഏകപക്ഷീയമായി ഉപഭോക്താക്കളുമായുണ്ടാക്കിയ കരാര്‍ ലംഘിക്കുകയാണ്. പുതിയ മാറ്റങ്ങള്‍ അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി 8ാം തിയ്യതി മുതല്‍ പ്രവര്‍ത്തനരഹിതമാവുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള അവകാശം ഈ നിബന്ധന വഴി വാട്‌സപ്പ് ലംഘിക്കുകയാണെന്നും ഹരജിക്കാരന്‍ ആരോപിക്കുന്നു.

 • വിവാഹത്തിന് മുമ്പ് നോട്ടീസ്വിവാഹത്തിന് മുമ്പ് നോട്ടീസ്: ദമ്പതികൾ ആവശ്യപ്പെട്ടാൽ മാത്രം പ്രസിദ്ധീകരിച്ചാൽ മതി

  ന്യൂഡല്‍ഹി: രജിസ്റ്റര്‍ വിവാഹങ്ങളില്‍ നോട്ടീസ് പതിക്കുന്നത് സംബന്ധിച്ച് സുപ്രധാന വിധി പ്രസ്താവവുമായി അലഹബാദ് ഹൈക്കോടതി. വിവാഹത്തിന് മുന്‍പ് നോട്ടീസ് പതിക്കണമെന്ന വ്യവസ്ഥ  നിര്‍ബന്ധമായും പലിക്കപ്പെടേണ്ടതല്ലെന്നും വധുവരന്‍മാര്‍ ആവശ്യപ്പെട്ടാല്‍ മാത്രം അങ്ങനെ ചെയ്താല്‍ മതിയെന്നുമാണ് ജസ്റ്റസ് വിവേക ചൗധരി വിധിയിൽ വ്യക്തമാക്കിയിരിക്കുന്നത്. സ്‌പെഷല്‍ മാരേജ് ആക്ടിലെ ആറ്, ഏഴ് വകുപ്പുകള്‍ അനുസരിച്ചാണ് 30 ദിവസത്തേക്ക് നോട്ടീസ് പതിക്കുന്നത്. വിവാഹത്തില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് ഈ നോട്ടീസ്. നോട്ടീസ് പതിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ജസ്റ്റിസ് വിവേക് ചൗധരി നിരീക്ഷിച്ചു. നോട്ടീസ് പതിക്കുന്നതിലൂടെ ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യം, സ്വകാര്യത ഉള്‍പ്പെടെയുള്ള മൗലികാവകാശങ്ങളെയും ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെയും ഹനിക്കുമെന്നും  ജസ്റ്റിസ് വ്യക്തമാക്കി

 • രജനീകാന്ത്‘എന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കരുത് ‘; രാഷ്ട്രീയത്തിലേക്കില്ലെന്ന് ആവര്‍ത്തിച്ച് രജനീകാന്ത്

  ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം തിരുത്തണമെന്ന ആവശ്യവുമായി സമരം നടത്തുന്ന ആരാധകരോട് അഭ്യര്‍ത്ഥനയുമായി സ് രജനീകാന്ത്. ‘രാഷ്ട്രീയത്തില്‍ വരുന്നിലുള്ള എന്റെ പ്രയാസത്തെ കുറിച്ച് ഞാന്‍ നേരത്തേ വിശദീകരിച്ചതാണ്. തീരുമാനം അറിയിച്ചതാണ്. തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ഇത്തരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച് എന്നെ വീണ്ടും വീണ്ടും വേദനിപ്പിക്കരുത്.’ രജിനീകാന്ത് പ്രസ്താവനയില്‍ പറഞ്ഞു. വളരെ അച്ചടക്കത്തോടെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതിന് പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നന്ദിയും അറിയിച്ചിട്ടുണ്ട്. ശക്തമായി സമ്മര്‍ദം ചെലുത്തിയാല്‍ രജനി മനസ്സുമാറ്റുമെന്ന കണക്കുകൂട്ടലിലാണ് ആരാധകര്‍. രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശം യാഥാര്‍ഥ്യമാക്കുന്നതിനായി രാമനാഥപുരത്ത് മന്‍ട്രം നേതാക്കള്‍ പ്രത്യേക വഴിപാട് നടത്തി. ഇത്തരത്തില്‍ പലയിടങ്ങളിലും പൂജകള്‍ നടക്കുന്നുണ്ട്. പുതിയ ചിത്രമായ ‘അണ്ണാത്തെ’യുടെ ചിത്രീകരണ സംഘത്തിലുണ്ടായിരുന്ന ചിലര്‍ക്ക് കോവിഡ് ബാധിക്കുകയും രക്തസമ്മര്‍ദ വ്യതിയാനത്തെത്തുടര്‍ന്ന് രജനി ചികിത്സ തേടുകയും ചെയ്തതോടെ രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുളള തന്റെ തീരുമാനത്തില്‍ നിന്ന് താരം പിന്‍വാങ്ങുകയായിരുന്നു.

വിദേശം

 • സൗദിയില്‍സൗദിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; റെസ്‌റ്റോറന്റുകളില്‍ പാര്‍സര്‍ സര്‍വീസ് മാത്രം

  റിയാദ്: സൗദിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കടുപ്പിക്കുന്നു. റെസ്റ്റോറന്റുകളില്‍ പാര്‍സല്‍ സര്‍വീസുകള്‍ മാത്രമാക്കി ചുരുക്കി. അകത്ത് വെച്ചുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിന് വിലക്കെര്‍പ്പെടുത്തിയാണ് മന്ത്രാലയം ഉത്തരവിറക്കിയത്. പത്ത് ദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് വേണമെങ്കില്‍ നീട്ടിയേക്കാമെന്നും പ്രഖ്യാപനത്തില്‍ ഉണ്ട്. പുറത്ത് ആളുകള്‍ കൂട്ടം കൂടുന്നതിനും വിലക്കുണ്ട്. നിയമം ലംഘിച്ചാല്‍ സ്ഥാപനങ്ങള്‍ 24 മണിക്കൂര്‍ മുതല്‍ ഒരു മാസം വരെ അടച്ചിടുമെന്നും മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച രാവിലെയാണ് മന്ത്രാലയം നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഹോട്ടലുകളിലും കല്യാണ ഹാളുകളിലും നടക്കുന്ന എല്ലാവിധ ചടങ്ങകളും വിനോദ പരിപാടികളും ആഭ്യന്തര മന്ത്രാലയം വിലക്കിയിട്ടുണ്ട്. വിവാഹ പാര്‍ട്ടികള്‍ പോലുള്ള ചടങ്ങുകള്‍ ഒരു മാസത്തേക്കും വിനോദ പരിപാടികള്‍ പത്ത് ദിവസത്തേക്കുമാണ് റദ്ദാക്കിയിരിക്കുന്നത്. സിനിമാ തിയേറ്ററുകള്‍ക്കു പുറമെ, വിനോദ കേന്ദ്രങ്ങളും റെസ്റ്റോറന്റുകളിലും ഷോപ്പിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഗെയിം കേന്ദ്രങ്ങള്‍, ജിംനേഷ്യങ്ങള്‍, സ്പോര്‍ട്സ് സെന്ററുകള്‍ എന്നിവയും പത്ത് ദിവസത്തേക്ക് അടച്ചിടാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചതായി ഔദ്യോഗിക പ്രഖ്യാപനത്തില്‍ പറയുന്നു.

 • അബുദാബി ഷെയ്ക്കും ബഹ്‌റൈൻ രാജാവുംകോവിഡ് കാലത്തും പാകിസ്ഥാനിൽ പക്ഷി വേട്ടക്കിറങ്ങി അബുദാബി ഷെയ്ക്കും ബഹ്‌റൈൻ രാജാവും

  കോവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ വേട്ടയാടൽ: യുഎഇ, ബഹ്‌റൈൻ ഭരണാധികാരികൾ പാകിസ്ഥാനിലേക്കുള്ള വേട്ടയാടൽ യാത്ര: റിപ്പോർട്ടുകൾ യുഎഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ബിൻ സൽമാൻ അൽ ഖലീഫയും മൂന്ന് ദിവസത്തെ സ്വകാര്യ ഹൊബാറ ബസ്റ്റാര്‍ഡ് (മരു കൊക്ക് ) വേട്ടയാടലിനായി വെള്ളിയാഴ്ച പാകിസ്ഥാനിലെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎഇ ഇസ്രയേലുമായുള്ള ബന്ധം സ്‌ഥാപിച്ചതിനെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിമർശിച്ചതിനെത്തുടർന്ന് പാകിസ്ഥാനും യുഎഇയും തമ്മിലുള്ള ബന്ധം അടുത്ത മാസങ്ങളിൽ രൂക്ഷമായിരുന്നു യുഎഇ, സൗദി അറേബ്യ, മറ്റ് ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സമ്പന്നരായ വിശിഷ്ടാതിഥികൾ പാക്കിസ്ഥാനിൽ മരു കൊക്ക് വേട്ടക്കായ് വർഷംതോറും എത്താറുണ്ട്. പക്ഷിയെ കായിക വിനോദത്തിനായും മാത്രമല്ല അതിന്റെ മാംസത്തിന് ലൈഗികോത്തേജനത്തിനു കഴിവുള്ളതായി വിശോസിച്ചുവരുന്നു. ബലൂചിസ്ഥാനിലെയും പഞ്ചാബിലെയും മരുഭൂമിയിൽ വേട്ടയാടാനുള്ള ക്ഷണം ഗൾഫ് രാജ്യങ്ങളുമായുള്ള രാജ്യത്തിന്റെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു മാർഗമായിട്ടാണ് കാണപ്പെടുന്നത്. 2014 മുതൽ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) റെഡ് ലിസ്റ്റിൽ ഹ ബര ബസ്റ്റാർഡിന്റെ ആഗോള ജനസംഖ്യ ദുർബലമാണെന്ന് പട്ടികപ്പെടുത്തിയിട്ടുണ്ട്. 2019 ഡിസംബെറിൽ പെർമിറ്റില്ലാതെ പക്ഷികളെ വേട്ടയാടാൻ ശ്രമിച്ചതിന് ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിൽ നിന്ന് നാല് ഖത്തറി റോയലുകളെ പാകിസ്ഥാനിൽ അറസ്റ്റ് ചെയ്തിരുന്നു. ഷെയ്ഖ് മുഹമ്മദ് ബിൻ മൻസൂർ, ഷെയ്ഖ് ഖാലിദ് ബിൻ അലി, ഷെയ്ഖ് അബ്ദുല്ല ബിൻ ജാസിം, ഷെയ്ഖ് അഹമ്മദ് ബിൻ അലി എന്നിവരാണ് അറസ്റ്റിലായത്.

 • trumpഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പാസായി

  യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം. ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടടെടുപ്പിലാണ് തീരുമാനമായത്. ഇതോടെ അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി രണ്ടു തവണ ഇംപീച്ച് ചെയ്യപ്പെടുന്ന പ്രസിഡന്റായി ട്രംപ്. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സഭയില്‍ 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു. 222 ഡെമോക്രാറ്റുകളും, 10 റിപ്പബ്ലിക്കൻ അംഗങ്ങളുമാണ് ട്രംപിനെതിരെ വോട്ട് ചെയ്തത്. ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും. സെനറ്റില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിച്ചാല്‍ ട്രംപിനെതിരേ കുറ്റം ചുമത്തുകയൊള്ളൂ. 100 അംഗ സെനറ്റില്‍ 50 ഡെമോക്രാറ്റിക് അംഗങ്ങള്‍ക്കുപുറമേ 17 റിപ്പബ്ലിക്കന്മാര്‍ കൂടി പിന്തുണച്ചാലേ ഇതു സാധ്യമാകൂ. രാജ്യത്ത് കലാപം സൃഷ്ടിക്കാൻ പ്രേരിപ്പിച്ചു എന്ന കുറ്റത്തിനാണ് ട്രംപിനെതിരെ ജനപ്രതിനിധി സഭ ഇംപീച്ച്മെന്‍റ് പ്രമേയം കൊണ്ട് വന്നത്.  ട്രംപിനെ പുറത്താക്കാന്‍ 25-ാം ഭേദഗതി പ്രയോഗിക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് വിസമ്മതിച്ചതിനു പിന്നാലെ ജനപ്രതിനിധിസഭയില്‍ ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് കടന്നത്. തെരഞ്ഞെടുപ്പിലെ ബൈഡന്റെ വിജയം അം​ഗീകരിക്കാതെ ട്രംപ് അനുകൂലികൾ യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോൾ ആക്രമിക്കുകയായിരുന്നു. ഇതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ട്രംപിൽ നിന്നുണ്ടായത്. 2019-ല്‍ ട്രംപിനെതിരേ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നപ്പോള്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരംഗം പോലും പിന്തുണച്ചിരുന്നില്ല. അതേസമയം വര്‍ഷങ്ങളായി തനിക്കെതിരേ നടക്കുന്ന വേട്ടയാടലിന്റെ തുടര്‍ച്ചയാണ് ഇംപീച്ച്‌മെന്റ് തട്ടിപ്പെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

 • യുഎഇയെകോവിഡ് -19 കേസുകളുടെ വർദ്ധനവ് കാരണം യുകെ യുഎഇയെ യാത്രാ ഇടനാഴി പട്ടികയിൽ നിന്ന് നീക്കം ചെയ്തു.

  യുഎഇയിൽ നിന്ന് വരുന്നവർക്ക് 10 ദിവസത്തെ ക്വാറന്റൈൻ ഏർപ്പെടുത്താൻ യുകെ അധികൃതർ തീരുമാനിച്ചു. അടുത്തിടെ, എമിറേറ്റുകളിൽ കോവിഡ്-19 കേസുകളുടെ വർദ്ധനവ് കണക്കെലെടുത്താണ് ഈ തീരുമാനം. https://twitter.com/ukinuae/status/1348720054691627011?s=20 കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യു എ ഈ യിൽ 2,404 കേസുകളും മൂന്ന് മരണങ്ങളും 2,252 റിക്കവറികളും രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രജിസ്റ്റർ ചെയ്ത മൊത്തം കേസുകളുടെ എണ്ണം 232,982 ആയി. ഇതിൽ 208,366 കേസുകൾ സുഖപ്പെട്ടു, രേഖപ്പെടുത്തിയ മരണനിരക്ക് 711 ആണ് . വൈറസിന്റെ പകർച്ച തടയുന്നതിന് പ്രാപ്തമായ നടപടികൾ ഇല്ലാത്തതും, ഒരു മാനദണ്ഡവുമില്ലാതെ ടൂറിസ്റ്റുകളെ സ്വീകരിക്കുന്നതടക്കമുള്ള തീരുമാനങ്ങളുമാണ് പ്രതിദിനം അണുബാധകൾ വർദ്ധിക്കുന്നതിന് കരണമെന്നു നിരീക്ഷകർ ആരോപിക്കുന്നു.കോവിഡ് 19 നിയന്തിക്കുന്നതിന്റെ ഭാഗമായി പുതുവത്സരാഘോഷങ്ങൾ തടയാൻ മറ്റ് രാജ്യങ്ങൾ കർശന നടപടികൾ കൈക്കൊണ്ടപ്പോൾ, സാമ്പത്തിക നേട്ടങ്ങൾ കണക്കിലെടുത്തു യു എ ഇ അതിനു തയാറായില്ല. ഇതുകാരണം പുതുവർഷത്തോടെ യുഎഇ വിനോദസഞ്ചാരികളുടെ വരവും പൊതു ആഘോഷങ്ങളും ക്രമരഹിതമായ അനുവദിച്ചു, ഇത് കോവിഡ് -19 ന്റെ വൻ വർദ്ധനവിന് കാരണമായി.വാർത്ത മാധ്യമങ്ങളിൽ തലക്കെട്ടുകൾ സൃഷ്ട്ടിക്കാനായി ഒട്ടും ഫലപ്രാപ്‌തയില്ലാത്ത ചൈനീസ് വാക്‌സിൻ കൊണ്ടു വരുകയും അത് ഫലപ്രദമല്ലെന്ന് തെളിയുകയും ചെയ്തു. ചൈനീസ് വാക്സിൻ അംഗീകരിച്ച ആദ്യ രാജ്യമാണ് യുഎഇ, അവസാനഘട്ടത്തിൽ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഇടക്കാല വിശകലനത്തിന്റെ അടിസ്ഥാനത്തിൽ ഇത് 86 ശതമാനം ഫലപ്രദമാണെന്ന് യു എ ഇ ആരോഗ്യ മന്ത്രലായം അഭിപ്രായപ്പെട്ടു. ഇതുവഴി ചൈനീസ് വാക്‌സിന്റെ പ്രാഥമിക ഫലങ്ങൾ പ്രഖ്യാപിച്ച ഒരേയൊരു രാജ്യമായി യുഎഇ മാറി. കഴിഞ്ഞ സെപ്റ്റംബറിൽ ആരോഗ്യ പ്രവർത്തകർക്കായി യുഎഇ വാക്സിൻ അടിയന്തരമായി ഉപയോഗിക്കുന്നത് അനുമതി നൽകി.പെറുവിൽ, ഒരു സന്നദ്ധപ്രവർത്തകനിൽ ന്യൂറോളജിക്കൽ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് യു എ ഇ സർക്കാർ അംഗീകരിച്ച ചൈനീസ് സിനോഫാർം വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ നിർത്തിവച്ചു. റഷ്യൻ ഫൈസർ-ബയോടെക് വാക്സിൻ ഉപയോഗിച്ച് വാക്സിനേഷൻ കാമ്പയിൻ ആരംഭിക്കുമെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദുബായ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ചൈനീസ് നാഷണൽ മെഡിസിൻസ് ഗ്രൂപ്പ് (സിനോഫാർമ) ഒരാഴ്ച മുമ്പ് വികസിപ്പിച്ചെടുത്ത വാക്സിൻ യുഎഇ അവതരിപ്പിച്ചതിന് ശേഷമാണ് ഈ നടപടി.

 • യുഎഇ എംബസിയു എ ഇ എന്താ ഇങ്ങനെ കേരളത്തിൽ യു എ ഇ കോൺസുലേറ്റ് സ്വർണം കടത്തിയെങ്കിൽ ബെൽജിയത്തിലെ യുഎഇ എംബസി ജീവനക്കാരുടെ ശമ്പളം തട്ടിയെടുത്തതായി വാർത്ത

  യു എ ഇ എംബസി ജീവനക്കാരായ സെക്രട്ടറിമാർ, പാചകക്കാർ, പരിഭാഷകർ, ഡ്രൈവർമാർ, വീട്ടുജോലിക്കാർ എന്നിവരുൾപ്പെടെ നിരവധി തൊഴിലാളികൾക്കും ജീവനക്കാർക്കുമെതിരായ തട്ടിപ്പിൽ യുഎഇ എംബസി ഉൾപ്പെട്ടിട്ടുണ്ടെന്ന് ബെൽജിയം ദിനപത്രം ഡിഎച്ച് വെളിപ്പെടുത്തി. 1976 നും 1994 നും ഇടയിൽ ഒരു ജോലിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും ദേശീയ സാമൂഹിക സുരക്ഷാ ഓഫീസിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എംബസിയിലെ ഒരു മുൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതിനാൽ യുഎഇ എംബസി 40 വർഷത്തോളമായി ഈ തട്ടിപ്പിൽ പങ്കാളിയാണെന്ന് റാസ്ഡ് ന്യൂസ് നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്തു. 1994 ന് ശേഷം യുഎഇ എംബസി ചില ജീവനക്കാർക്ക് സാമൂഹിക സുരക്ഷയോ വിരമിക്കൽ പേയ്‌മെന്റോ ഇല്ലാതെ മിനിമം വേതനം നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. യുഎഇ എംബസി ഈ തൊഴിലാളികളെയും ജോലിക്കാരെയും നിയമവിരുദ്ധമായി നിയമിച്ചതായി ഡിഎച്ച് പറയുന്നു, അവർക്ക് സാമൂഹിക പരിരക്ഷ ഉറപ്പ് നൽകിയില്ല. പിന്നീട് 2019 ൽ ഈ നടപടിക്കെതിരെ പ്രതിഷേധിച്ച പത്തിനും 30 നും ഇടയിൽ തൊഴിലാളികളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു 2020 ൽ എംബസി തങ്ങളുടെ പ്രവർത്തനങ്ങൾ പുറംകരാർ ചെയ്തതായി മുൻ ഉദ്യോഗസ്ഥർ പറഞ്ഞു. “ജോലി തുടരുന്നതിനായി തൊഴിലാളികളെ ഈ ബാഹ്യ ഏജൻസിയുമായ് കരാർ ഒപ്പിടാൻ എംബസി നിർബന്ധിച്ചു, വിസമ്മതിച്ചവർ അനധികൃതമായി ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടു,” ഡിഎച്ച് റിപ്പോർട്ട് ചെയ്തു. ബെൽജിയം സർക്കാരിന്റെ ലേബർ ഇൻസ്പെക്ടർ പറഞ്ഞതനുസരിച്ചു , തനിക്ക് ഈ സാഹചര്യത്തെക്കുറിച്ച് അറിയാമെന്നും ജോലിയിൽ നിന്ന് പിരിച്ചുവിട്ട ചില ജീവനക്കാരുമായി ബന്ധപ്പെടുകയും എംബസിക്കെതിരെ പരാതി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. എംബസിയുടെ വഞ്ചനയ്‌ക്കെതിരായ നിയമനടപടിക്കായ്‌ നോട്ടീസ് അയച്ചെങ്കിലും കിട്ടിയ മറുപടി കണ്ടു “നെഗറ്റീവ് മറുപടി” താൻ ഞെട്ടിപ്പോയെന്ന് നാല് ജീവനക്കാരെ പ്രതിരോധിക്കുന്ന ക്രിമിനൽ അഭിഭാഷകൻ അന്റോയ്ൻ ചുമി പറഞ്ഞു. “നിർഭാഗ്യവശാൽ, ബ്രസൽസിലെ യുഎഇ എംബസി തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കുന്നതിനും നഷ്ടപരിഹാരമോ ആരോഗ്യ, സാമൂഹിക ഇൻഷുറൻസുകളോ നിയമപ്രകാരം ഉറപ്പുനൽകുന്ന അവധി ദിവസങ്ങളോ നൽകാതെ വെട്ടിപ്പിനു നയതന്ത്ര പ്രതിരോധം ഉപയോഗിക്കുന്നു,” ചുമി റിപ്പോർട്ട് ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ് യുഎഇ എംബസിക്കെതിരെ കേസ് കൊടുത്തന്നും ചുമി കൂട്ടിച്ചേർത്തു.

ഹെല്‍ത്ത് / വെല്‍നെസ്സ്

 • ചോക്ലേറ്റ്ചോക്ലേറ്റ്​ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

  പ്രായഭേദമന്യേ ഏവരും ഇഷ്​ടപ്പെടുന്ന ഒന്നാണ്​ ചോക്ലേറ്റ്​. ചോക്ലേറ്റിൻെറ മധുരമൂറുന്ന രുചി ഇഷ്​ടപ്പെടാത്തവർ വളരെ ചുരുക്കമായിരിക്കും. ഏറ്റവും പുതുതായി പുറത്തുവന്ന ഒരു ഗവേഷണ റിപോർട്ട്​ ചോ​ക്ലേറ്റ്​ പ്രിയരെ ഏറെ സന്തോഷിപ്പിക്കുമെന്നുറപ്പ്​. മിതമായ അളവിൽ ചോക്ലേറ്റ്​ കഴിക്കുന്ന വ്യക്തികളിൽ ഹൃദ്രോഗ സാധ്യത കുറവുള്ളതായും പ്രമേഹ രോഗികളുടെ രക്തത്തിൽ ഇൻസുലിൻെറ അളവ്​ കുറക്കുന്നതായുമാണ്​ കണ്ടെത്തൽ.എന്നാൽ നമ്മൾ എത്ര കണ്ട്​ ചോക്ലേറ്റ്​ കഴിക്കുന്നു എന്നതിനെ അടിസ്​ഥാനപ്പെടുത്തിയാണ്​ ഫലം നിശ്ചയിക്കുന്നത്​. ദിവസേന 200 മുതൽ 600 എം.ജി വരെ ചേക്ലേറ്റ്​ കഴിക്കുന്നവരിലാണ്​ പോസിറ്റീവായ ഫലം കണ്ടത്​. മിതമായ അളവിലുള്ള ഡാർക്ക്​ ചോക്ലേറ്റ് ഉപഭോഗം ഇൻസുലിൻ അളവിനെ കൈകാര്യം ചെയ്യാനും ഹൃദയാഘാതത്തിലേക്ക്​ നയിക്കുന്ന കാര്യങ്ങളെ ചെറുക്കാനും സഹായിക്കുമെന്നാണ്​ ഗവേഷണത്തിലുള്ളത്​.വൈറ്റ്​ അല്ലെങ്കിൽ മിൽക്ക്​ ചോക്ലേറ്റുകളേക്കാൾ ന​ല്ലത്​ പ്ലെയിൻ ചോക്ലേറ്റുകളെന്നാണ്​ ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നത്​. 1139 ആളുകൾക്ക്​ 119 രുചികളിലുള്ള ചോക്ലേറ്റുകൾ നൽകിയായിരുന്നു​ പഠനം നടത്തിയത്​.ചോക്ലേറ്റിൻെറ അത്ഭുത ഗുണങ്ങൾ ഇൻസുലിൻ നില സന്തുലിതമാക്കുന്നതിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ഉറക്കത്തിൻെറ ഗുണനിലവാരം ഉയർത്തുന്നതിനോടൊപ്പം ശരീരഭാരം നിയന്ത്രിക്കുന്ന കാര്യത്തിലും ​േചാക്ലേറ്റ്​ സഹായിക്കുമെന്നാണ്​ ഗവേഷകർ പറയുന്നത്​. ഡാർക്ക് ചോക്ലേറ്റിലെ ആൻറി ഓക്‌സിഡൻറുകളും പോളിഫെനോൾസ്, ഫ്ലവനോളുകൾ, കാറ്റെച്ചിനുകൾ എന്നീ പ്രകൃതിദത്ത സംയുക്തങ്ങളും ആരോഗ്യ സംരക്ഷണത്തിന്​ ഏറെ ഗുണകരമായി ഭവിക്കു​ന്നു.ഇടക്കിടെ വിശപ്പ്​ അനുഭവപ്പെടുന്ന ആളാണെങ്കിൽ ലഘുഭക്ഷണത്തിന്​ പകരം ഒരു കഷണം ചേക്ലേറ്റ്​ കഴിച്ചാൽ തന്നെ സംതൃപ്​തി അനുഭവിച്ചറിയാം. വിശപ്പ്​ കുറക്കുന്ന ഹോർമോണുകളെ ഉത്തേജിപ്പിക്കാൻ ചേക്ലേറ്റുകൾക്ക്​ സാധിക്കും. അതോടൊപ്പം തന്നെ ചോക്ലേറ്റ്​ കഴിക്കുന്നത്​ മാനസിക സമ്മർദ്ദത്തിൻെറ തോത്​ വളതെയധികം കുറക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായകമാണെന്നും ഗവേഷണത്തിൽ കണ്ടെത്തി.

 • skin-alregyവീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി! ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ചര്‍മപ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാനാവും

  ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്‌നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മസംരക്ഷണത്തിനു സമയം കണ്ടെത്താന്‍ ബുദ്ധിമുട്ടു കാണും. എന്നാല്‍, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ചര്‍മപ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാനാവും.കൈകാലുകളിലെ അലര്‍ജിവീട്ടമ്മമാരെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്‌നമാണ് കൈകാലുകളില്‍ കാണപ്പെടുന്ന അലര്‍ജി. സോപ്പ്, ഡിറ്റര്‍ജന്റ് എന്നിവ കൂടുതല്‍ ഉപയോഗിക്കേണ്ടിവരുന്നതാണ് ഇത്തരം ചര്‍മപ്രശ്‌നങ്ങള്‍ക്ക് ആക്കംകൂട്ടുന്നത്. ഇവയുടെ ഉപയോഗം പാടേ ഒഴിവാക്കുന്നതു വീട്ടമ്മമാര്‍ക്കു പ്രായോഗികവുമല്ല. അമിതമായ സോപ്പ്/ഡിറ്റര്‍ജന്റ് ഉപയോഗിക്കുമ്പോള്‍ തൊലിയുടെ സ്വാഭാവികമായ മൃദുത്വം നഷ്ടപ്പെടുന്നു. കാലക്രമേണ വരണ്ടതായി രൂപപ്പെടുകയും പിന്നീട് ഇതു സ്‌കിന്‍ അലര്‍ജി അഥവാ എക്‌സിമയായി മാറുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളില്‍ സോപ്പ് ഉപയോഗം കഴിഞ്ഞ ഉടന്‍ കൈകാലുകള്‍ കഴുകി വൃത്തിയായി തുടച്ചതിനുശേഷം മോയ്‌സ്ചറൈസിംഗ് ലേപനങ്ങള്‍ പുരുന്നത് തൊലിയുടെ സ്വാഭാവിക മൃദുത്വം കാത്തുസൂക്ഷിക്കാന്‍ വളരെയധികം സഹായിക്കും. ദിവസേന രണ്ടുമൂന്നു പ്രാവശ്യം ഇതുപയോഗിക്കുന്നത് വളരെ നല്ലതാണ്. ഒരു ഡോക്ടറുടെ സഹായത്തോടെ ലേപനങ്ങള്‍ തെരഞ്ഞെടുക്കുക.പച്ചക്കറികളും പഴങ്ങളും മുറിക്കുമ്പോള്‍ അവയുടെ നീരും ചിലര്‍ക്ക് അലര്‍ജി ഉണ്ടാക്കാറുണ്ട്. കൈകളിലെ വിുമാറാത്ത അലര്‍ജിക്കു പരിഹാരമായി കൈയുറകള്‍ ധരിക്കാവുന്നതാണ്. ശരിയായ രീതിയിലല്ലാത്ത കൈയുറ ഉപയോഗം വിപരീതഫലം ഉണ്ടാക്കും. വീട്ടമ്മമാര്‍ക്കു വേണ്ടി പ്രത്യേകം തയറാക്കിയ കൈയുറകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.ഈ അലര്‍ജിയും ശ്രദ്ധിക്കണംമറ്റൊരു പ്രധാനപ്രശ്‌നമാണ് ചെരുപ്പുകള്‍, ആഭരണങ്ങള്‍, കോസ്മറ്റിക്കുകള്‍ (ഉദാ: സൗന്ദര്യവര്‍ധകക്രീമുകള്‍, നെയില്‍ പോളിഷ്, ഹെയര്‍ഡൈ, സ്റ്റിക്കര്‍ പൊുകള്‍, കുങ്കുമം തുടങ്ങിയവ) കൊണ്ടുള്ള അലര്‍ജി. വസ്ത്രങ്ങള്‍ക്കു നിറം നല്‍കുന്ന ഡൈകളും ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കാറുണ്ട്. അലര്‍ജിയുണ്ടാക്കുന്ന കെമിക്കലുകള്‍ ഒഴിവാക്കുക എന്നതു തന്നെയാണ് ഇതിനുള്ള ഏറ്റവും നല്ല പ്രതിവിധി. ചെരുപ്പുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കഴിവതും കലര്‍പ്പില്ലാത്ത ലെതര്‍ കൊണ്ടുണ്ടാക്കുന്നതു വാങ്ങണം. കോണ്‍ സോക്‌സുകള്‍ മാത്രം ഉപയോഗിക്കുക. സൗന്ദര്യവര്‍ധക ക്രീം, ലേപനങ്ങള്‍, ഹെയര്‍ഡൈ കെമിക്കലുകള്‍ എന്നിവ സൂര്യപ്രകാശത്തില്‍ രാസപ്രവര്‍ത്തനം ചെയ്ത് ഉപയോഗിച്ച് കുറച്ചുകാലം കഴിയുമ്പോള്‍ മുഖത്തെ തൊലി കൂടുതല്‍ കറുത്തു പോകുന്നതായി കാണാറുണ്ട്. ചര്‍മരോഗവിദഗ്ധന്റെ സഹായത്തോടെ ക്രീമുകള്‍ തെരഞ്ഞെടുക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക. കൂടുതലായി അടുക്കള ജോലികള്‍ ചെയ്യുന്ന വീട്ടമ്മമാരെ അലട്ടുന്ന മറ്റൊരു പ്രശ്‌നമാണ് മടക്കുകളില്‍ കാണപ്പെടുന്ന ചൊറിച്ചല്‍. അമിതമായി വിയര്‍പ്പും ഈര്‍പ്പവുമുള്ള ശരീരഭാഗങ്ങളില്‍ വളരുന്ന ഒരു ഫംഗസാണ് മിക്കവാറും ഈ പ്രശ്‌നം ഉണ്ടാക്കുന്നത്.ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ജോലി കഴിഞ്ഞ് ഉടന്‍ നന്നായി കുളിക്കുക. അലക്കി തേച്ച കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കണം. ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. പുതിയ വസ്ത്രങ്ങള്‍ അലക്കിയതിനുശേഷം മാത്രം ഉപയോഗിക്കണം. അമിതവണ്ണം, പ്രമേഹം തുടങ്ങിയവ ഉള്ളവര്‍ക്ക് ഫംഗസ് ബാധ കൂടുതലായി കാണാറുണ്ട്. ഭൂരിഭാഗം പേരും ഡോക്ടറുടെ ഉപദേശം തേടാതെ മാര്‍ക്കറ്റില്‍ ലഭ്യമായിുള്ള സ്റ്റിറോയിഡ് കലര്‍ന്ന ക്രീമുകള്‍ പുരട്ടുകയും പിന്നീട് അതു വിുമാറാത്ത ചര്‍മപ്രശ്‌നമായി മാറുന്നതും കാണാറുണ്ട്. ഇത്തരം അവസരങ്ങളില്‍ ഒരു സ്‌കിന്‍ ഡോക്ടറുടെ സഹായം തീര്‍ച്ചയായും തേടേണ്ടതാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നിങ്ങള്‍ ഉപയോഗിക്കുന്ന തോര്‍ത്ത്, സോപ്പ് എന്നിവ മറ്റുള്ളവരുമായി പങ്കിടാതിരിക്കുക എന്നതാണ്.ആരോഗ്യമുള്ള ജീവിതശൈലി ചര്‍മത്തിന്റെ തിളക്കത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. ചര്‍മം ശരീരത്തിന്റെ കണ്ണാടിയാണ്. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം മുടിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. നിത്യേന അരമണിക്കൂര്‍ എങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കുക. ധാരാളം വെള്ളം കുടിക്കണം. ജങ്ക് ഫുഡുകളോടു വിട പറയുക. അമിതവണ്ണം ഒഴിവാക്കുക. ദിവസവും ഏഴു മണിക്കൂര്‍ എങ്കിലും കൃത്യമായി ഉറങ്ങാന്‍ ശ്രദ്ധിക്കണം. ചര്‍മപ്രശ്‌നങ്ങള്‍ അലട്ടിയാല്‍ സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ സഹായം തേടുക.

വീടും കുടുംബവും

 • nellikkaനെല്ലിക്കാനീരില്‍ ലേശം ശര്‍ക്കര ചേര്‍ത്തു കഴിയ്ക്കൂ, കാര്യം…..

  നെല്ലിക്കാ ജ്യൂസില്‍ ശര്‍ക്കര ചേര്‍ത്ത് കഴിയ്ക്കുന്നത് ആരോഗ്യത്തിന് പല ഗുണങ്ങള്‍ നല്‍കും. ആരോഗ്യത്തിന് സഹായിക്കുന്ന ചില പ്രകൃതിദത്ത ഫലങ്ങളുണ്ട്. ഇതില്‍ കുഞ്ഞന്‍ നെല്ലിക്കയുടെ കാര്യം എടുത്തു പറയണം. ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടി സംരക്ഷത്തിനുമെല്ലാം തന്നെ ഒരു പോലെ ഗുണം നല്‍കുന്ന ഒന്നാണിത്. ചില്ലറയൊന്നുമല്ല, ഇതിലെ പോഷകങ്ങള്‍. വൈറ്റമിന്‍ സി, അയേണ്‍ അടക്കം ഏറെ ഗുണങ്ങള്‍ നിറയുന്ന ഒന്നാണ് നെല്ലിക്ക. ആന്റി ഓക്സിഡന്റ്, ഫൈബർ, മിനറൽസ്, കാൽത്സ്യം എന്നിവയൊക്കെ ഇത്തിരിപ്പോന്ന നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അണുബാധ, ബാക്ടീരിയബാധ എന്നിവയിൽനിന്നും രക്ഷനേടാനും സഹായിക്കും. നെല്ലിക്ക പല രീതികളിലും കഴിയ്ക്കാം. ഇത് ഉപ്പിലിട്ടു കഴിയ്ക്കാം, അച്ചാറാക്കി കഴിയ്ക്കാം, ജ്യൂസ് ആക്കി കഴിയ്ക്കാം, വെറുതെ ചവച്ചരച്ചും കഴിയ്ക്കാം. ഇത്തിരി കയ്പുണ്ടെങ്കിലും ഗുണം പോലെ തന്നെ അല്‍പം കഴിഞ്ഞാല്‍ മധുരമുണ്ടാകുന്നതാണ് ഇത്. ​നെല്ലിക്കാനീര് നെല്ലിക്കാനീര് കുടിയ്ക്കുന്നവര്‍ ധാരാളമുണ്ട്, ഇതിന്‍ തേന്‍ ചേര്‍ത്തും മറ്റും കഴിയ്ക്കുന്നവര്‍ ധാരാളമുണ്ട്. ഇതില്‍ അല്‍പം ശര്‍ക്കര ചേര്‍ത്തു കഴിയ്ക്കുന്നത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയില്ല. അല്‍പം ഇളം ചൂടുള്ള വെള്ളത്തില്‍ നെല്ലിക്കാ നീരും ശര്‍ക്കരയും ചേര്‍ത്തിളക്കി കുടിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കും. ഇത് രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഗുണകരം. നെല്ലിക്കയുടെ ചവര്‍പ്പ് സ്വാദു നീങ്ങി സ്വാദിഷ്ടമായ സ്വാദു ലഭിയ്ക്കുന്നതിനും ഈ ശര്‍ക്കരക്കൂട്ട് നല്ലതാണ്. ആരോഗ്യത്തിന് ചില്ലറയല്ല, ഗുണം ലഭിയ്ക്കുന്നത്. ​ശര്‍ക്കര ശര്‍ക്കര മധുരമെങ്കിലും ഏറെ ഗുണങ്ങള്‍ ഒത്തിണങ്ങിയതാണ്. ശര്‍ക്കരയില്‍ കാത്സ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. അയേണ്‍ സമ്പുഷ്ടവുമാണിത്. 10 ഗ്രാം ശര്‍ക്കരയില്‍ 16 മില്ലീഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ തന്നെ വയറിന്റെ ആരോഗ്യത്തിനും കുടല്‍ ആരോഗ്യത്തിനം നല്ല ശോധനയ്ക്കുമെല്ലാം ഇതേറെ നല്ലതാണ്. അയേണ്‍ സമ്പുഷ്ടവുമാണിത്. സോഡിയം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ ഒന്നു കൂടിയാണ് ശര്‍ക്കര. ​ ഉദരസംബന്ധമായ പ്രശ്നങ്ങളുടെ പരിഹാരത്തിന് ഉദരസംബന്ധമായ പ്രശ്നങ്ങളുടെ പരിഹാരത്തിന് ഗുണകരമാണിത്. നല്ല ശോധന നല്‍കാനും കുടല്‍ ആരോഗ്യത്തിനും മികച്ചതുമാണ്. ദഹന രസങ്ങള്‍ ഉല്‍പാദിപ്പിയ്ക്കാന്‍ ഭക്ഷണ ശേഷം ശര്‍ക്കര കഴിയ്ക്കുന്നത് . വയറിനെ തണുപ്പിയ്ക്കാന്‍ ഏറെ നല്ലതാണ് ശര്‍ക്കര. വയറിനെ ആല്‍ക്കലി മീഡിയമാക്കുന്ന ഒന്നാണ് നെല്ലിക്കയും. വയറ്റിലെ അണുബാധകള്‍ക്കും ഇതേറെ ആരോഗ്യകരമാണ്. തടി കുറയ്ക്കാന്‍, കൊഴുപ്പു കളയാന്‍ ഇതേറെ നല്ല പാനീയമാണ്. ചര്‍മത്തിനും ഗുണകരം. ചര്‍മത്തിനും ഗുണകരം. ​കൊളസ്‌ട്രോള്‍ കൊളസ്‌ട്രോള്‍, പ്രമേഹ രോഗങ്ങള്‍ക്കും ഇതു നല്ലൊരു പരിഹാരമാണ്. നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിക്കും. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഗാലിക് ആസിഡ്, ഗലോട്ടാനിൻ, എലജിനിക്ക് ആസിഡ്, കോറിലാജിൻ എന്നിവയാണ് പ്രമേഹബാധയിൽനിന്നും സംരക്ഷണം നൽകുന്നത്. ശര്‍ക്കരയും മിതമായി കഴിച്ചാല്‍ ദോഷം വരുത്തുന്നില്ല. മാത്രമല്ല, നെല്ലിക്ക ചേര്‍ക്കുന്നതിനാല്‍ തന്നെ ഇത് ബാലന്‍സ് ചെയ്യപ്പെടുന്നു. ​ശരീരത്തിലെ ടോക്‌സിനുകള്‍ ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാന്‍ സഹായിക്കുന്ന ഒരു പാനീയമാണിത്. ശര്‍ക്കരയിലും നെല്ലിക്കയിലും ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതാണ് സഹായിക്കുന്നത്. നാച്വറല്‍ ബോഡി ക്ലെന്‍സര്‍ ആയി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ് ശര്‍ക്കര- നെല്ലിക്ക. ശര്‍ക്കരയിലെ മാംഗനീസും സെലനിയവും നെല്ലിക്കയിലെ വൈറ്റമിന്‍ സിയും ശരീര മാലിന്യങ്ങളെ പുറംതള്ളാന്‍ സഹായിക്കുന്നു. രക്തശുദ്ധിക്കും വാത, പിത്ത സംബന്ധമായ അസ്വസ്ഥതകള്‍ക്കും നല്ലൊരു പ്രതിവിധിയാണ് ഈ പാനീയം. അയേണ്‍ ടോണിക് നെല്ലിക്കാ – ശര്‍ക്കരയുടെ കലര്‍ക്കി കുടിയ്ക്കുന്നത് നല്ലൊരു അയേണ്‍ ടോണിക് ആണെന്നു പറയാം. വിളര്‍ച്ചാ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് കഴിയ്ക്കാവുന്ന ഒന്നാണിത് അയേണ്‍ സമ്പുഷ്ടമാണ് നെല്ലിക്കയും ശര്‍ക്കരയും. ഇവ രണ്ടും അയേണ്‍ സമ്പുഷ്ടമാണ്. ഇതു ചേര്‍ത്തു ദിവസവും കുടിയ്ക്കുന്നത് ശരീരത്തിലെ ഹീമോഗ്ലോബിന്‍ തോത് വര്‍ദ്ധിപ്പിയ്ക്കും. രക്തക്കുറവുള്ളവര്‍ക്ക് പരീക്ഷിയ്ക്കാന്‍ പറ്റിയ വഴിയാണിത്. ഇതു ദിവസവും കുടിച്ചാല്‍ മറ്റൊരു അയേണ്‍ ടോണിക്കിന്റെ ആവശ്യം വരില്ല. ഇതു പോലെ ശരീരത്തിലെ ക്ഷീണമകറ്റി ആരോഗ്യം പ്രദാനം ചെയ്യാനും ഇതേറെ നല്ലതാണ്. ഇതിലെ പതുക്കെ ഊര്‍ജമായി മാറുന്ന ഷുഗറണ് ഇതിനു സഹായിക്കുന്നത്.

 • അതിശയിപ്പിക്കും ഗുണങ്ങളുമായി പച്ചക്കറികളിലെ കേമൻ വെണ്ടയ്ക്ക

  പ്രമേഹരോഗത്തെ നിയന്ത്രിച്ചുനിർത്താനായി പെടാപ്പാട് പെടുന്ന ബഹുഭൂരിപക്ഷം ആളുകളുണ്ട് നമുക്കിടയിൽ. രോഗമുള്ള ആളുകൾ എല്ലായ്പ്പോഴും അവരുടെ ഭക്ഷണശീലത്തിൽ ശ്രദ്ധ നൽകികൊണ്ട് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തേണ്ടത് ഏറ്റവും ആവശ്യകമാണ്. മരുന്നുകൾ കഴിച്ചുകൊണ്ടാണ് രോഗത്തെ പലരും രോഗത്തെ നിയന്ത്രിച്ചു നിർത്താൻ ശ്രമിക്കുന്നത്. എന്നാൽ മരുന്നുകളുടെ ഉപയോഗം തീർച്ചയായും നിങ്ങളുടെ ശരീരത്തിൽ മറ്റ് പാർശ്വഫലങ്ങൾക്ക് കാരണമായി മാറിയേക്കാം. പിന്നെ ആകെ ചെയ്യാൻ കഴിയുന്ന കാര്യം ശല്യപ്പെടുത്താതെ ഒരു ഭാഗത്ത് പിടിച്ചിരുത്തുക മാത്രമാണ്. പ്രകൃതിദത്തമായ നല്ല ഭക്ഷണങ്ങൾ കഴിച്ചുകൊണ്ട് നമ്മുടെ പ്രമേഹ നില നിയന്ത്രിതമാക്കി വയ്ക്കുക. അതിനെങ്കിൽ ഭക്ഷണനിയന്ത്രണവും ജീവിതക്രമങ്ങളിലെ ചിട്ടപ്പെടുത്തലുകളും ഒക്കെ ഏറ്റവും അത്യാവശ്യം തന്നെ. ഇതിന് സഹായിക്കുന്ന നിരവധി ഭക്ഷണങ്ങൾ പ്രകൃതി തന്നെ നമുക്ക് നൽകിയിട്ടുണ്ട്. ​വെണ്ടയ്ക്ക! അത്തരത്തിലൊന്നാണ് വെണ്ടയ്ക്ക. വെണ്ടയ്ക്കയ്ക്ക് നമ്മുടെ തീൻമേശയിൽ എപ്പോഴും വേറിട്ട ഒരു സ്ഥാനമുണ്ട്. അല്ലെങ്കിൽ തന്നെ ഒരു പ്ലേറ്റ് വെണ്ടയ്ക്ക മെഴുക്കുപുരട്ടി തീൻമേശയിൽ കൊണ്ടുവന്ന് വെച്ചാൽ തീരുന്ന സമയം കാണില്ല. കാരണം അതിൻ്റെ അസാധ്യ രുചി നമ്മുടെ രുചിമുകുളങ്ങളെ മയക്കുന്നതാണ്. രുചി പോലെ തന്നെ അതിലെ ഗുണങ്ങളും എണ്ണിയാലൊടുങ്ങാത്തതാണ്. ഫോളേറ്റ്, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ, വിറ്റാമിൻ എ, ഫൈബർ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ തുടങ്ങി ഒട്ടനവധി പോഷകങ്ങളെല്ലാം വെണ്ടക്കയിൽ നിറഞ്ഞിരിക്കുന്നു. ​പ്രമേഹനിയന്ത്രണത്തിന് വെണ്ടയ്ക്ക വെണ്ടക്കയിൽ ഏറ്റവും കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിതമാക്കി നിലനിർത്താൻ സഹായിക്കുന്നു. പ്രമേഹ നില കുറയ്ക്കാൻ സഹായിക്കുന്ന മൈറിസെറ്റിൻ എന്ന പ്രത്യേക രാസപദാർത്ഥം വെണ്ടക്കയിൽ അടങ്ങിയിരിക്കുന്നു. ഇത് പേശികളിലൂടെ പഞ്ചസാരയുടെ ആഗിരണം കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ കുറയ്ക്കണമെങ്കിൽ വെണ്ടയ്ക്ക നന്നായി കഴിച്ചാൽ മതി. ഈയൊരു പച്ചക്കറി പ്രമേഹനിയന്ത്രണത്തിന് മാത്രമല്ല ഉപയോഗപ്രദം. പതിവായി ഇത് കഴിക്കുന്നത് ഇനിപ്പറയുന്ന രീതിയിൽ നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ​ശരീരഭാരം കുറയ്ക്കുന്നു. ശരീരഭാരം കുറയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ് നിങ്ങളെങ്കിൽ സൂപ്പർഫുഡായ വെണ്ടയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മറക്കരുതേ. വെണ്ടയ്ക്കയിൽ നല്ല അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്, കൂടാതെ ഇവയ്ക്ക് കലോറി കുറവാണ്. അതുകൊണ്ടുതന്നെ ഇവ ശരീരഭാരം കുറയ്ക്കുന്നതിനുള്ള ആത്യന്തിക ഭക്ഷണമാണ്. ഇത് നിങ്ങൾക്ക് കൂടുതൽ സമയം അസംതൃപ്തിയുടെ വിചാരങ്ങൾ നൽകും. അതുവഴി കൂടുതൽ ഭക്ഷണം കഴിക്കാനുള്ള തോന്നലുകളും ആസക്തിയും ലഘുഭക്ഷണ ശീലവും ഒക്കെ കുറയ്ക്കാൻ സാധിക്കും. ​ഹൃദയരോഗങ്ങൾ കുറയ്ക്കുന്നു ഹൃദയസംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ ഏറ്റവും ഫലപ്രദമായതാണ് ഈയൊരു പച്ചക്കറി എന്ന കാര്യം അറിയാമോ? ഉയർന്ന അളവിൽ കൊളസ്ട്രോൾ ഉള്ളതിനാൽ മിക്ക ആളുകൾക്കും ഇന്ന് ഹൃദ്രോഗ സാധ്യത ഒട്ടും കുറവല്ല. ഇത്തരക്കാർക്ക് ഏറ്റവും നല്ലൊരു ഭക്ഷണ തിരഞ്ഞെടുപ്പാണ് വെണ്ടയ്ക്ക. ഈയൊരു പച്ചക്കറിയിൽ അടങ്ങിയിരിക്കുന്ന പെക്റ്റിൻ പോഷകങ്ങൾ, ലയിക്കുന്ന നാരുകൾ എന്നിവ കുടലിലെ പിത്തരസത്തിൻ്റെ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നു. ഇത് ഭക്ഷണങ്ങളിലൂടെ ശരീരത്തിലേക്ക് എത്തുന്ന മോശം കൊളസ്ട്രോളുകളുടെ അളവ് കുറയ്ക്കാൻ സഹായിക്കും. അതുപോലെതന്നെ പോളിഫെനോൾസ് പോലുള്ള സംയുക്തങ്ങൾ ധമനികളിലെ കൊളസ്ട്രോൾ തടസ്സങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇതെല്ലാം ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത ഒരു പരിധിവരെ കുറയ്ക്കുന്നതാണ്. ​ക്യാൻസർ രോഗ സാധ്യത കുറയ്ക്കുന്നു ക്യാൻസർ വിരുദ്ധ ഗുണങ്ങളുള്ള ഒരു വിശേഷപ്പെട്ട പച്ചക്കറിയാണ് വെണ്ടയ്ക്ക. ബയോ ടെക്നോളജി ലെറ്റേഴ്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, വെണ്ടയ്ക്കയിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ലെക്റ്റിനുകൾക്ക് സ്തനാർബുദ കോശങ്ങളുടെ വളർച്ച 65% വരെ കുറയ്ക്കാൻ കഴിയുമെന്ന് കണ്ടെത്തി. ദഹനനാളത്തെ എല്ലായ്പ്പോഴും ആരോഗ്യകരമായി നിലനിർത്തുന്നത് വഴി വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്ന ലയിക്കാത്ത നാരുകളും വെണ്ടയ്ക്കയിൽ നിറഞ്ഞിരിക്കുന്നു. വെണ്ടയ്ക്കയിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ മറ്റേതൊരു പച്ചക്കറികളിൽ നിന്നും ലഭിക്കാത്ത അത്രയും വിശേഷപ്പെട്ടതാണെന്നും ന്യൂട്രിഷൻ ജേണലിൽ പ്രസിദ്ധീകരിച്ച മറ്റൊരു ഗവേഷണത്തിൽ പറയുന്നു. ഇത് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് നിങ്ങളുടെ ശരീരത്തെ സുരക്ഷിതമായി നിലനിർത്തും. ഇത് നിങ്ങളുടെ ശരീരത്തിലെ കാൻസർ കോശങ്ങളുടെ വളർച്ചയെ ഒരുപരിധിവരെ തടഞ്ഞു നിർത്തുന്നു. ​ചർമപ്രശ്നങ്ങൾ അകറ്റാൻ വെണ്ടക്കയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ നിങ്ങളുടെ ചർമ്മത്തിൻ്റെ പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കിക്കൊണ്ട് എല്ലായ്പ്പോഴും നിങ്ങൾക്ക് യുവത്വമാർന്ന ചർമ്മസ്ഥിതി നൽകും. ചർമ്മ കോശങ്ങളുടെ വളർച്ചയ്ക്കും കേടുപാടുകൾ നന്നാക്കുന്നതിന് അത്യന്താപേക്ഷിതമായ ഘടകമാണ് വെണ്ടക്കയിൽ നിറഞ്ഞിരിക്കുന്ന കരോട്ടിനോയിഡുകൾ. ഇത് ചർമ്മത്തിൽ ഉണ്ടാവുന്ന മുഴുവൻ കേടുപാടുകളെല്ലാം ഒഴിവാക്കാൻ സഹായിക്കും. ദഹന പ്രശ്നങ്ങൾ കുറയ്ക്കുന്നു: വെണ്ടക്കയിൽ അടങ്ങിയിരിക്കുന്ന ഡയറ്ററി ഫൈബർ ദഹനത്തെ സഹായിക്കുകയും നിങ്ങളുടെ മെറ്റബോളിസം വർധിപ്പിച്ചുകൊണ്ട് ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വെണ്ടയ്ക്കയിലെ ലയിക്കുന്ന നാരുകൾ പ്രകൃതിദത്തമായ പോഷകമാണ്. ഇത് മലബന്ധം, വയറിളക്കം, ദഹനക്കേട് തുടങ്ങിയവയുടെ പ്രശ്നങ്ങളെ ഒരു പരിധി വരെ അകറ്റി നിർത്താൻ സഹായിക്കും. ​ഗർഭിണികൾക്ക് ഉത്തമം ഗർഭിണികൾക്ക് കഴിക്കാൻ ഏറ്റവും ഉത്തമമായ ഒരു പച്ചക്കറി ആണ് വെണ്ടയ്ക്ക. ഫോളേറ്റ് എന്നറിയപ്പെടുന്ന വിറ്റാമിൻ ബി 9 അടങ്ങിയിരിക്കുന്നതിനാൽ ഗർഭിണികൾക്ക് കഴിക്കാൻ ഏറ്റവും ഉത്തമമായ പച്ചക്കറിയാണ് വെണ്ടയ്ക്ക. ഗർഭിണികൾ തങ്ങളുടെ ഗർഭകാല നാളുകളിൽ വെണ്ടയ്ക്ക കൂടുതലായി കഴിക്കുന്നത് വഴി അവരുടെ നവജാതശിശുവിലെ ന്യൂറോളജിക്കൽ ജനന വൈകല്യങ്ങളുടെ സാധ്യത കുറയ്ക്കാൻ കഴിയുമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഗർഭിണികൾ ദിവസേനയുള്ള തങ്ങളുടെ ഭക്ഷണക്രമത്തിൽ ഒരു പച്ചക്കറി ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുന്നു. ​പ്രതിരോധശേഷി ഉയർത്തുന്നു നിങ്ങളുടെ പ്രതിരോധശേഷി ഉയർന്നതാണെങ്കിൽ മാത്രമേ എതു രോഗങ്ങളുടെയും സാധ്യതകളെ കുറയ്ക്കാൻ ആവുകയുള്ളൂ. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ വിറ്റാമിൻ സി അടക്കമുള്ള നിരവധി പോഷകങ്ങൾ വെണ്ടക്കയിൽ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും നിങ്ങളെ സംരക്ഷിച്ചു നിർത്താൻ ഇതിലെ പോഷകങ്ങൾക്ക് സാധിക്കും. അതിശയകരമായ രുചിവിഭവം പോഷകസമൃദ്ധമായ ഏറ്റവും നല്ല പച്ചക്കറികളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ ഇത് നിങ്ങളുടെ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തി നല്ല നേട്ടങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുക.

സാമ്പത്തികം

 • മു​കേ​ഷ് അം​ബാ​നി​ക്കുംഓ​ഹ​രി​ക​ളി​ൽ ക​ള്ള​ക്ക​ളി, കൊ​ള്ള​ലാ​ഭം; മു​കേ​ഷ് അം​ബാ​നി​ക്കും റി​ല​യ​ൻ​സി​നും പി​ഴ

  മും​ബൈ: റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​നും ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി​ക്കും പി​ഴ ചു​മ​ത്തി സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ (സെ​ബി). ഓ​ഹ​രി​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച​തി​നാ​ണു ന​ട​പ​ടി.2007ൽ ​റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡും ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളും റി​ല​യ​ൻ​സ് പെ​ട്രോ​ളി​യ​വു​മാ​യി ഓ​ഹ​രി വ്യാ​പാ​രം ന​ട​ത്തു​ക​യും കൊ​ള്ള​ലാ​ഭം നേ​ടു​ക​യും ചെ​യ്തു​വെ​ന്ന് സെ​ബി ക​ണ്ടെ​ത്തി. ഇ​തി​നാ​യി 12 ഏ​ജ​ന്‍റു​മാ​രെ റി​ല​യ​ൻ​സ് നി​യോ​ഗി​ച്ച​താ​യും സെ​ബി​യു​ടെ 95 പേ​ജു​ള്ള ഉ​ത്ത​ര​വി​ലെ ക​ണ്ടെ​ത്ത​ലാ​യി ചേ​ർ​ത്തി​ട്ടു​ണ്ട്.റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡി​ന് 25 കോ​ടി രൂ​പ​യും മു​കേ​ഷ് അം​ബാ​നി​ക്ക് 15 കോ​ടി​യും റി​ല​യ​ൻ​സി​നു കീ​ഴി​ലു​ള്ള ന​വി​മും​ബൈ സെ​സ് ക​ന്പ​നി​ക്ക് 20 കോ​ടി​യും മും​ബൈ സെ​സ് ക​ന്പ​നി​ക്ക് 10 കോ​ടി​യു​മാ​ണ് പി​ഴ​യി​ട്ടി​രി​ക്കു​ന്ന​ത്. 45 ദി​വ​സ​ത്തി​നു​ള്ളി​ൽ പി​ഴ ഒ​ടു​ക്ക​ണം.കേ​സി​ൽ 2017 മാ​ർ​ച്ചി​ൽ റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​ന് 447 കോ​ടി​രൂ​പ പി​ഴ​യി​ട്ടി​രു​ന്നു. എ​ന്നാ​ൽ റി​ല​യ​ൻ​സ് ഇ​തി​നെ​തി​രേ സെ​ക്യൂ​രി​റ്റീ​സ് അ​പ്പ​ല​റ്റ് ട്രി​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ചു. 2020 ന​വം​ബ​റി​ൽ ട്രി​ബ്യൂ​ണ​ൽ അ​പ്പീ​ൽ ത​ള്ളി​യി​രു​ന്നു.

 • ആക്‌സിസ്ആക്‌സിസ് ബാങ്ക്പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി

  കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക്, വായ്പ ഫിന്‍ടെക് കമ്പനിയായ റുപ്പീഫിയുപമായിച്ചേര്‍ന്ന് എംഎസ്എംഇകള്‍ക്കായി പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി.വിസയുടെ സഹകരണത്തോടെയുള്ള ഈ കോബ്രാന്‍ഡഡ് കാര്‍ഡ് ചെറുകിട, ഇടത്തരം സംരഭങ്ങളുടെ ധനകാര്യ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നു. പ്രതിമാസം വാഗ്ദാനം ചെയ്യുന്ന ശരാശരി വായ്പ 12 ലക്ഷം രൂപയാണ്. കഴിഞ്ഞ ആറു മാസത്തെ മൊത്ത പ്രതിമാസ വ്യാപ്തം, മൊത്ത വരുമാനം തുടങ്ങിയവ കണക്കിലെടുത്ത് ഓരോ സ്ഥാപനത്തിനും ആവശ്യമായ വിധത്തില്‍ വായ്പ ലഭ്യമാക്കും.റീട്ടെയില്‍, ഭക്ഷ്യവസ്തുക്കള്‍, മരുന്ന്, കാര്‍ഷികോത്പന്നങ്ങള്‍, ഇകൊമേഴ്‌സ്, ഫാഷന്‍, ചരക്കു കടത്തല്‍, ട്രാവല്‍, ഗതാഗതം, വ്യാസായികോത്പന്നങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് വായ്പാ സേവന പ്ലാറ്റ്‌ഫോമിന്റെ സഹകരണത്തോടെ ഈ വായ്പ ലഭ്യമാക്കുകയെന്ന് ആക്‌സിസ് ബാങ്ക് കാര്‍ഡ് ആന്‍ഡ് പേമെന്റ്‌സ് തലവനും ഇവിപിയുമായ സഞ്ജീവ് മോഗെ പറഞ്ഞു.

വിനോദം

 • jellikettu ഓസ്‍കര്‍: ജല്ലിക്കട്ട് ഇന്ത്യയുടെ ഒഫിഷ്യല്‍ എൻട്രി…

  ഓസ്‍കറിന് ഇന്ത്യയുടെ ഒഫിഷ്യല്‍ എൻട്രിയായി ജല്ലിക്കട്ട്…. ഓസ്‍കര്‍ പുരസ്‍കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ഇത്തവണ മലയാളത്തില്‍ നിന്ന്. ജല്ലിക്കട്ടാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്‍കറില്‍ മത്സരിക്കുക. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്‍തത്. രാജ്യാന്തര ചലച്ചിത്ര അവാര്‍ഡുകളടക്കം നേടിയ ചിത്രമാണ് ജല്ലിക്കട്ട്. തിയറ്ററിലും മികച്ച പ്രതികരണം നേടിയിരുന്നു ചിത്രം. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്‍പദമാക്കിയായിരുന്നു ചിത്രം.”

 • unlock-poster മംമ്തയും ചെമ്പൻ വിനോദും ഒന്നിക്കുന്ന ‘അൺലോക്കി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

  മംമ്ത മോഹൻദാസ്, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന അൺലോക്കിൻ‌റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമ്മൂട്ടിയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടത്. ചിത്രം സംവിധാനം ചെയ്യുന്നത് സോഹൻ സീനു ലാൽ ആണ്. ഡബിൾസ്, വന്യം, എന്നീ സിനിമകൾക്ക് ശേഷം സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് അൺലോക്ക്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ എറണാകുളമാണ്. അഭിലാഷ് ശങ്കറാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. ഇന്ദ്രൻസ്, ഷാജി നവോദയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

 • sasikala തലൈവിക്കൊപ്പം ശശികലയും പ്രേക്ഷകരിലേക്ക് എത്തും

  രാഷ്ട്രീയവും സിനിമയും കെട്ട് പിണഞ്ഞ് കിടക്കുന്നതാണ് തമിഴകം. തമിഴ്‌നാട്ടില്‍ മറ്റൊരു തിരഞ്ഞെടുപ്പ് കൂടി അടുത്ത് വരുമ്പോള്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. ‘ശശികല’ എന്ന് പേരിട്ട ഈ ചിത്രം തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നതെന്നാണ് സൂചന. ”എസ്’ എന്ന സ്ത്രീയും ‘ഇ’ എന്ന പുരുഷനും ഒരു നേതാവിനോട് ചെയ്തതെന്ത്’ എന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് കുറിച്ച് കൊണ്ടാണ് രാം ഗോപാല്‍ വര്‍മ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ജയലളിതയുമായി ഏറ്റവും അടുത്ത് നിന്നിരുന്ന എസ് (ശശികല), ഇപിഎസ് (എടപ്പാടി കെ പളനിസാമി) എന്നിവരുടെ ഏറെ സങ്കീര്‍ണ്ണവും ഗൂഢാലോചന നിറഞ്ഞതുമായ ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. ‘ഏറ്റവും അടുത്തുനില്‍ക്കുമ്പോഴാണ് കൊല്ലാന്‍ എളുപ്പ’മെന്ന തമിഴ് ചൊല്ലും ട്വീറ്റിനൊപ്പം സംവിധായകന്‍ ചേര്‍ത്തിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പായി ചിത്രം റിലീസ് ചെയ്യുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. വിവാദമായ ‘ലക്ഷ്മീസ് എന്‍ടിആര്‍’, ‘പവര്‍ സ്റ്റാര്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാം ഗോപാല്‍ വര്‍മ ഒരുക്കുന്ന ‘ശശികല’ ചിത്രവും വിവാദത്തിനിടയാക്കാന്‍ സാധ്യതയുണ്ടാവാം. രാകേഷ് റെഡ്ഡിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയും ഉടന്‍ പ്രേക്ഷകരിലെത്തുമാണ് സൂചന. അതേസമയം അനധികൃത സ്വത്തുസമ്പാദനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന വി..കെ ശശികല നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ജയില്‍ മോചിതയാകും. ശിക്ഷയുടെ ഭാഗമായ 10 കോടി പിഴ ബംഗളൂരു കോടതിയില്‍ കെട്ടിവച്ചതോടെയാണ് ശശികല ജയില്‍ മോചിതയാവുന്നത്. ജനുവരി 27നായിരിക്കും ശശികലയുടെ മോചനം. ജയിലില്‍ പോകുന്നതിന് മുമ്പ് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയായിരുന്ന ശശികല പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്തായിരുന്നു. ജയിലില്‍ നിന്ന് പുറത്താവുന്ന ശശികല ഇനി വരുന്ന തിരഞ്ഞെടുപ്പില്‍ കളത്തിലിറങ്ങുമോ ഇല്ലയോ എന്നൊന്നും വ്യക്തമല്ല.

 • revathi ഇതിൽപരം ഊളത്തരം വേറെ കേട്ടിരിക്കില്ല.. ജോറായിട്ടുണ്ട്; രേവതി സമ്പത്തിന്റെ പോസ്റ്റ് വൈറലാകുന്നു

  യോഗങ്ങളിൽ നിർണായക തീരുമാനം എടുക്കുകയും അതിനെതിരെ നിരവധി വിമാർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു.   ഒരു വാൽക്കണ്ണാടി വാങ്ങി സ്വയം അതില് നോക്കുന്നത് വളരെ ഗുണം ചെയ്യുമെന്നും രേവതി കുറിച്ചിട്ടുണ്ട്. സിദ്ദിഖിനെതിരെ രൂക്ഷ വിമർശനവുമായി നടി രേവതി സമ്പത്ത് രംഗത്ത്.  മലയാള സിനിമാ സംഘടനയായ അമ്മയുടെ (AMMA) ഭാരവാഹി യോഗം വെള്ളിയാഴ്ച്ച ചേർന്നിരുന്നു.  യോഗങ്ങളിൽ നിർണായക തീരുമാനം എടുക്കുകയും അതിനെതിരെ നിരവധി വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു.  ഈ സന്ദർഭത്തിൽ നടൻ സിദ്ദിഖിനെതിരെ രേവതി സമ്പത്ത്ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് വൈറലാകുകയാണ്.  ബിനീഷ് കോടിയേരിയെ ഉടൻ പുറത്താക്കണമെന്നും സസ്പെൻഡ് ചെയ്യണമെന്നും ഭാരവാഹിയോഗത്തിൽ സിദ്ദിഖ് എന്ന് വാർത്തയിൽ കണ്ടുവെന്നും.   ഇതിൽപരം ഊളത്തരം വേറെ കേട്ടിരിക്കില്ല ജോറായിട്ടുണ്ട് എന്നാണ് രേവതി സമ്പത്തിന്റെ പോസ്റ്റ്.  ഒരു വാൽക്കണ്ണാടി വാങ്ങി സ്വയം അതില് നോക്കുന്നത് വളരെ ഗുണം ചെയ്യുമെന്നും രേവതി കുറിച്ചിട്ടുണ്ട്.   ഇതിനിടയിൽ തന്റെ അഭിപ്രായം പങ്കുവെച്ചുകൊണ്ട് ഹരീഷ് പേരടിയും രംഗത്തെത്തിയിരുന്നു.  ഹരീഷ് പേരടി തന്റെ ഫെയ്സ്ബുക്കിലാണ് കുറിച്ചത്.  ഇന്നലെയാണ് ലാലേട്ടൻ ശരിക്കും ജീവിതത്തിലെ നായകനായ ലാലേട്ടനായി മാറിയത്…ഒരു സമ്മർദ്ധങ്ങൾക്കും വഴങ്ങാതെ കൃത്യമായ തീരുമാനമെടുത്ത ദിവസം…താൻ ഒരു നല്ല നടൻ മാത്രമല്ല നല്ല സംഘാടകൻ കൂടിയാണെന്ന് മലയാളികളെ ബോധ്യപ്പെടുത്തിയ ദിവസം… ഇങ്ങനെ തുടങ്ങുന്ന കുറിപ്പാണ് അദ്ദേഹം പങ്കുവെച്ചത്. 

കുറ്റകൃത്യം

 • അടിച്ചുകൊന്നു പത്തുരൂപയെ ചൊല്ലി തര്‍ക്കം; പഴകച്ചവടക്കാരനെ സംഘം ചേര്‍ന്ന് അടിച്ചുകൊന്നു

  ഹൈദരാബാദ്: പത്ത് രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ പഴക്കച്ചവടക്കാരനെ സംഘം ചേര്‍ന്ന് അടിച്ചുകൊന്നു. 34കാരന്റെ മരണത്തില്‍ ഏഴുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. പഴക്കച്ചവടക്കാരനായ ഷാകിവ് അലിയാണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ നസീം പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്കൊപ്പം പഴം വാങ്ങാന്‍ കടയില്‍ ചെന്നപ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. ഇരുവരും ചേര്‍ന്ന് മുന്തിരിയും പൈനാപ്പിളും വാങ്ങി. പണമായി 20 രൂപ നല്‍കി. എന്നാല്‍ 30 രൂപ വേണമെന്ന് ഷാകിവ് അലി ആവശ്യപ്പെട്ടു. 10 രൂപയെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമായി. 10 രൂപ വേണമെന്ന് കടച്ചവടക്കാരന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതായി പൊലീസ് പറയുന്നു. പ്രകോപിതനായ നസീം കൂട്ടുകാരെ വിളിച്ചുവരുത്തി. തുടര്‍ന്ന് സംഘം ചേര്‍ന്ന് അടിച്ചുകൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായ പരിക്കുകളെ തുടര്‍ന്ന് ആരോഗ്യനില വഷളായ ഷാകിവ് അലി ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നു.

 • കത്രിക കത്രിക ഉപയോ​ഗിച്ച് ഭാര്യയെ കൊലപ്പെടുത്തി മ‍‍‍ൃതദേഹത്തിനടുത്തിരുന്ന് വീഡിയ ​ഗെയിം കളിച്ച് യുവാവ്

  ജോധ്പുർ: ഭാര്യയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്ന ശേഷം മൃതദേഹത്തിന് അടുത്തിരുന്ന് വീഡിയോ ​ഗെയിം കളിച്ച് യുവാവ്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിക്രം സിങ് എന്നയാളാണ് തൊഴിലില്ലായ്മയെ സംബന്ധിച്ച് കളിയാക്കിയതിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തിയത്. രാജസ്ഥാനിലെ ജോധ്പുരിലാണ് സംഭവം. 30കാരിയായ യുവതിയാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. കോവിഡിനെ തുടർന്ന് വിക്രമിന് ജോലിയില്ലാതായിട്ട് മാസങ്ങളായി. ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ട്. വാടകയ്ക്ക് നൽകിയ വീട്ടിൽ നിന്ന് ലഭിക്കുന്ന മാസ വാടക മാത്രമാണ് കുറച്ച് മാസമായുള്ള ഇവരുടെ ആകെയുള്ള വരുമാനം. ഇത് സംബന്ധിച്ച് ഞായറാഴ്ച രാത്രി ദമ്പതികൾ തമ്മിൽ തർക്കമുണ്ടായി. അതിനിടെ ഭാര്യ കളിയാക്കിയതിൽ പ്രകോപിതനായി വിക്രം കത്രിക ഉപയോഗിച്ച് യുവതിയെ കുത്തുകയായിരുന്നു. കഴുത്തിലടക്കം കത്രിക കുത്തിയിറക്കിയാണ് യുവാവ് കൊല നടത്തിയത്.

 • നവജാത നവജാത ശിശുവിന്റെ കൊലപാതകം; അമ്മ കസ്റ്റഡിയിൽ

  നെടുമങ്ങാട്: നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. സംഭവത്തിൽ 29കാരിയായ അമ്മ വിജിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് വീടിന് പുറകില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. പരിസരവാസികളാണ് വീടിന് പിന്നില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ശേഷം ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഭര്‍ത്താവില്‍ നിന്നും അകന്ന് കഴിയുന്ന വിജി പിതാവിനും സഹോദരനും ഒപ്പമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. 9 മാസം ഗർഭിണിയായിരുന്നു വിജി. എന്നാൽ തിങ്കളാഴ്ച മുതല്‍ വിജിയുടെ വയറ് താഴ്ന്ന നിലയിലായിരുന്നു. തുടര്‍ന്ന് സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് വീടിന് പുറകില്‍ കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടതെന്ന് പ്രദേശവാസിയായ സ്ത്രീ പറഞ്ഞു.

 • ബിരിയാണിയെച്ചൊല്ലി ബിരിയാണിയെച്ചൊല്ലി വഴക്ക്;ഭര്‍തൃസഹോദരിയുടെ ആക്രമണത്തില്‍ 48കാരി മരിച്ചു

  കൊൽക്കത്ത : ബിരിയാണിയെച്ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്ന് ഭര്‍തൃസഹോദരിയുടെ ആക്രമണത്തില്‍ 48കാരിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. കൊല്‍ക്കത്ത പട്ടുലി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഫര്‍ഗുനി ബസു എന്ന സ്ത്രീയാണ് മരിച്ചത്. സംഭവത്തില്‍ ആര്‍കിട്‌കെടായ ശര്‍മിഷ്ട ബസുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശര്‍മിഷ്ട ബസുവിന്റെ സഹോദരന്റെ ഭാര്യയുണ്ടാക്കിയ ബിരിയാണി കഴിച്ച് മകന്‍ ഛര്‍ദ്ദിച്ചു. ഇതിനെ തുടർന്നാണ് പ്രശ്‌നുമുണ്ടായത്. സഹോദര ഭാര്യയെ കട്ടിലില്‍ കെട്ടിയിട്ടാണ് മര്‍ദ്ദിച്ചത്. ബോധം നഷ്ടപ്പെട്ടതിന് ശേഷമാണ് ഇവര്‍ മര്‍ദ്ദനം നിര്‍ത്തിയത്. ഭാര്യയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ഭര്‍ത്താവാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദ്ദനത്തെ തുടർന്ന് ഹൃദയസ്തംഭനം ഉണ്ടായതായും അതാണ് മരണകാരണം എന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്ന് വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ശര്‍മിഷ്ട ബസു സ്‌കിസോഫ്രീനിക് രോഗിയാണെന്നാണ് കുടുംബം പറയുന്നത്. മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് അരിന്ദം ബസു കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനാണ്. നേരത്തെയും ഇവര്‍ തമ്മില്‍ സംഘട്ടനമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു.

All Rights reserved © Malayalalokam.com

error: Content is protected !!