യോഗങ്ങളിൽ നിർണായക തീരുമാനം എടുക്കുകയും അതിനെതിരെ നിരവധി വിമാർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു.
- ഒരു വാൽക്കണ്ണാടി വാങ്ങി സ്വയം അതില്‍ നോക്കുന്നത് വളരെ ഗുണം ചെയ്യുമെന്നും രേവതി കുറിച്ചിട്ടുണ്ട്.

സിദ്ദിഖിനെതിരെ രൂക്ഷ വിമർശനവുമായി നടി രേവതി സമ്പത്ത് രംഗത്ത്. മലയാള സിനിമാ സംഘടനയായ അമ്മയുടെ (AMMA) ഭാരവാഹി യോഗം വെള്ളിയാഴ്ച്ച ചേർന്നിരുന്നു. യോഗങ്ങളിൽ നിർണായക തീരുമാനം എടുക്കുകയും അതിനെതിരെ നിരവധി വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു.
ഈ സന്ദർഭത്തിൽ നടൻ സിദ്ദിഖിനെതിരെ രേവതി സമ്പത്ത്ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് വൈറലാകുകയാണ്. ബിനീഷ് കോടിയേരിയെ ഉടൻ പുറത്താക്കണമെന്നും സസ്പെൻഡ് ചെയ്യണമെന്നും ഭാരവാഹിയോഗത്തിൽ സിദ്ദിഖ് എന്ന് വാർത്തയിൽ കണ്ടുവെന്നും. ഇതിൽപരം ഊളത്തരം വേറെ കേട്ടിരിക്കില്ല ജോറായിട്ടുണ്ട് എന്നാണ് രേവതി സമ്പത്തിന്റെ പോസ്റ്റ്. ഒരു വാൽക്കണ്ണാടി വാങ്ങി സ്വയം അതില്‍ നോക്കുന്നത് വളരെ ഗുണം ചെയ്യുമെന്നും രേവതി കുറിച്ചിട്ടുണ്ട്.

ഇതിനിടയിൽ തന്റെ അഭിപ്രായം പങ്കുവെച്ചുകൊണ്ട് ഹരീഷ് പേരടിയും രംഗത്തെത്തിയിരുന്നു. ഹരീഷ് പേരടി തന്റെ ഫെയ്സ്ബുക്കിലാണ് കുറിച്ചത്. ഇന്നലെയാണ് ലാലേട്ടൻ ശരിക്കും ജീവിതത്തിലെ നായകനായ ലാലേട്ടനായി മാറിയത്…ഒരു സമ്മർദ്ധങ്ങൾക്കും വഴങ്ങാതെ കൃത്യമായ തീരുമാനമെടുത്ത ദിവസം…താൻ ഒരു നല്ല നടൻ മാത്രമല്ല നല്ല സംഘാടകൻ കൂടിയാണെന്ന് മലയാളികളെ ബോധ്യപ്പെടുത്തിയ ദിവസം… ഇങ്ങനെ തുടങ്ങുന്ന കുറിപ്പാണ് അദ്ദേഹം പങ്കുവെച്ചത്.