കത്രിക

കത്രിക ഉപയോ​ഗിച്ച് ഭാര്യയെ കൊലപ്പെടുത്തി മ‍‍‍ൃതദേഹത്തിനടുത്തിരുന്ന് വീഡിയ ​ഗെയിം കളിച്ച് യുവാവ്

ജോധ്പുർ: ഭാര്യയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊന്ന ശേഷം മൃതദേഹത്തിന് അടുത്തിരുന്ന് വീഡിയോ ​ഗെയിം കളിച്ച് യുവാവ്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിക്രം സിങ് എന്നയാളാണ് തൊഴിലില്ലായ്മയെ സംബന്ധിച്ച് കളിയാക്കിയതിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തിയത്. രാജസ്ഥാനിലെ ജോധ്പുരിലാണ് സംഭവം. 30കാരിയായ യുവതിയാണ് മരിച്ചത്.

ഞായറാഴ്ച രാത്രിയാണ് സംഭവം. കോവിഡിനെ തുടർന്ന് വിക്രമിന് ജോലിയില്ലാതായിട്ട് മാസങ്ങളായി. ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ട്. വാടകയ്ക്ക് നൽകിയ വീട്ടിൽ നിന്ന് ലഭിക്കുന്ന മാസ വാടക മാത്രമാണ് കുറച്ച് മാസമായുള്ള ഇവരുടെ ആകെയുള്ള വരുമാനം. ഇത് സംബന്ധിച്ച് ഞായറാഴ്ച രാത്രി ദമ്പതികൾ തമ്മിൽ തർക്കമുണ്ടായി. അതിനിടെ ഭാര്യ കളിയാക്കിയതിൽ പ്രകോപിതനായി വിക്രം കത്രിക ഉപയോഗിച്ച് യുവതിയെ കുത്തുകയായിരുന്നു. കഴുത്തിലടക്കം കത്രിക കുത്തിയിറക്കിയാണ് യുവാവ് കൊല നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *