ആക്‌സിസ്

ആക്‌സിസ് ബാങ്ക്പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക്, വായ്പ ഫിന്‍ടെക് കമ്പനിയായ റുപ്പീഫിയുപമായിച്ചേര്‍ന്ന് എംഎസ്എംഇകള്‍ക്കായി പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി.

വിസയുടെ സഹകരണത്തോടെയുള്ള ഈ കോബ്രാന്‍ഡഡ് കാര്‍ഡ് ചെറുകിട, ഇടത്തരം സംരഭങ്ങളുടെ ധനകാര്യ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നു. പ്രതിമാസം വാഗ്ദാനം ചെയ്യുന്ന ശരാശരി വായ്പ 12 ലക്ഷം രൂപയാണ്. കഴിഞ്ഞ ആറു മാസത്തെ മൊത്ത പ്രതിമാസ വ്യാപ്തം, മൊത്ത വരുമാനം തുടങ്ങിയവ കണക്കിലെടുത്ത് ഓരോ സ്ഥാപനത്തിനും ആവശ്യമായ വിധത്തില്‍ വായ്പ ലഭ്യമാക്കും.

റീട്ടെയില്‍, ഭക്ഷ്യവസ്തുക്കള്‍, മരുന്ന്, കാര്‍ഷികോത്പന്നങ്ങള്‍, ഇകൊമേഴ്‌സ്, ഫാഷന്‍, ചരക്കു കടത്തല്‍, ട്രാവല്‍, ഗതാഗതം, വ്യാസായികോത്പന്നങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് വായ്പാ സേവന പ്ലാറ്റ്‌ഫോമിന്റെ സഹകരണത്തോടെ ഈ വായ്പ ലഭ്യമാക്കുകയെന്ന് ആക്‌സിസ് ബാങ്ക് കാര്‍ഡ് ആന്‍ഡ് പേമെന്റ്‌സ് തലവനും ഇവിപിയുമായ സഞ്ജീവ് മോഗെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *