മു​കേ​ഷ് അം​ബാ​നി​ക്കും

ഓ​ഹ​രി​ക​ളി​ൽ ക​ള്ള​ക്ക​ളി, കൊ​ള്ള​ലാ​ഭം; മു​കേ​ഷ് അം​ബാ​നി​ക്കും റി​ല​യ​ൻ​സി​നും പി​ഴ

മും​ബൈ: റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​നും ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി​ക്കും പി​ഴ ചു​മ​ത്തി സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ (സെ​ബി). ഓ​ഹ​രി​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ച​തി​നാ​ണു ന​ട​പ​ടി.

2007ൽ ​റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡും ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളും റി​ല​യ​ൻ​സ് പെ​ട്രോ​ളി​യ​വു​മാ​യി ഓ​ഹ​രി വ്യാ​പാ​രം ന​ട​ത്തു​ക​യും കൊ​ള്ള​ലാ​ഭം നേ​ടു​ക​യും ചെ​യ്തു​വെ​ന്ന് സെ​ബി ക​ണ്ടെ​ത്തി. ഇ​തി​നാ​യി 12 ഏ​ജ​ന്‍റു​മാ​രെ റി​ല​യ​ൻ​സ് നി​യോ​ഗി​ച്ച​താ​യും സെ​ബി​യു​ടെ 95 പേ​ജു​ള്ള ഉ​ത്ത​ര​വി​ലെ ക​ണ്ടെ​ത്ത​ലാ​യി ചേ​ർ​ത്തി​ട്ടു​ണ്ട്.

റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡി​ന് 25 കോ​ടി രൂ​പ​യും മു​കേ​ഷ് അം​ബാ​നി​ക്ക് 15 കോ​ടി​യും റി​ല​യ​ൻ​സി​നു കീ​ഴി​ലു​ള്ള ന​വി​മും​ബൈ സെ​സ് ക​ന്പ​നി​ക്ക് 20 കോ​ടി​യും മും​ബൈ സെ​സ് ക​ന്പ​നി​ക്ക് 10 കോ​ടി​യു​മാ​ണ് പി​ഴ​യി​ട്ടി​രി​ക്കു​ന്ന​ത്. 45 ദി​വ​സ​ത്തി​നു​ള്ളി​ൽ പി​ഴ ഒ​ടു​ക്ക​ണം.

കേ​സി​ൽ 2017 മാ​ർ​ച്ചി​ൽ റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​ന് 447 കോ​ടി​രൂ​പ പി​ഴ​യി​ട്ടി​രു​ന്നു. എ​ന്നാ​ൽ റി​ല​യ​ൻ​സ് ഇ​തി​നെ​തി​രേ സെ​ക്യൂ​രി​റ്റീ​സ് അ​പ്പ​ല​റ്റ് ട്രി​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ചു. 2020 ന​വം​ബ​റി​ൽ ട്രി​ബ്യൂ​ണ​ൽ അ​പ്പീ​ൽ ത​ള്ളി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *