യുഎഇയെ

കോവിഡ് -19 കേസുകളുടെ വർദ്ധനവ് കാരണം യുകെ യുഎഇയെ യാത്രാ ഇടനാഴി പട്ടികയിൽ നിന്ന് നീക്കം ചെയ്തു.

യുഎഇയിൽ നിന്ന് വരുന്നവർക്ക് 10 ദിവസത്തെ ക്വാറന്റൈൻ ഏർപ്പെടുത്താൻ യുകെ അധികൃതർ തീരുമാനിച്ചു. അടുത്തിടെ, എമിറേറ്റുകളിൽ കോവിഡ്-19 കേസുകളുടെ വർദ്ധനവ് കണക്കെലെടുത്താണ് ഈ തീരുമാനം.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യു എ ഈ യിൽ 2,404 കേസുകളും മൂന്ന് മരണങ്ങളും 2,252 റിക്കവറികളും രജിസ്റ്റർ ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രജിസ്റ്റർ ചെയ്ത മൊത്തം കേസുകളുടെ എണ്ണം 232,982 ആയി. ഇതിൽ 208,366 കേസുകൾ സുഖപ്പെട്ടു, രേഖപ്പെടുത്തിയ മരണനിരക്ക് 711 ആണ് .

വൈറസിന്റെ പകർച്ച തടയുന്നതിന് പ്രാപ്തമായ നടപടികൾ ഇല്ലാത്തതും, ഒരു മാനദണ്ഡവുമില്ലാതെ ടൂറിസ്റ്റുകളെ സ്വീകരിക്കുന്നതടക്കമുള്ള തീരുമാനങ്ങളുമാണ് പ്രതിദിനം അണുബാധകൾ വർദ്ധിക്കുന്നതിന് കരണമെന്നു നിരീക്ഷകർ ആരോപിക്കുന്നു.

കോവിഡ് 19 നിയന്തിക്കുന്നതിന്റെ ഭാഗമായി പുതുവത്സരാഘോഷങ്ങൾ തടയാൻ മറ്റ് രാജ്യങ്ങൾ കർശന നടപടികൾ കൈക്കൊണ്ടപ്പോൾ, സാമ്പത്തിക നേട്ടങ്ങൾ കണക്കിലെടുത്തു യു എ ഇ അതിനു തയാറായില്ല. ഇതുകാരണം പുതുവർഷത്തോടെ യുഎഇ വിനോദസഞ്ചാരികളുടെ വരവും പൊതു ആഘോഷങ്ങളും ക്രമരഹിതമായ അനുവദിച്ചു, ഇത് കോവിഡ് -19 ന്റെ വൻ വർദ്ധനവിന് കാരണമായി.

വാർത്ത മാധ്യമങ്ങളിൽ തലക്കെട്ടുകൾ സൃഷ്ട്ടിക്കാനായി ഒട്ടും ഫലപ്രാപ്‌തയില്ലാത്ത ചൈനീസ് വാക്‌സിൻ കൊണ്ടു വരുകയും അത് ഫലപ്രദമല്ലെന്ന് തെളിയുകയും ചെയ്തു.

ചൈനീസ് വാക്സിൻ അംഗീകരിച്ച ആദ്യ രാജ്യമാണ് യുഎഇ, അവസാനഘട്ടത്തിൽ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഇടക്കാല വിശകലനത്തിന്റെ അടിസ്ഥാനത്തിൽ ഇത് 86 ശതമാനം ഫലപ്രദമാണെന്ന് യു എ ഇ ആരോഗ്യ മന്ത്രലായം അഭിപ്രായപ്പെട്ടു. ഇതുവഴി ചൈനീസ് വാക്‌സിന്റെ പ്രാഥമിക ഫലങ്ങൾ പ്രഖ്യാപിച്ച ഒരേയൊരു രാജ്യമായി യുഎഇ മാറി.

കഴിഞ്ഞ സെപ്റ്റംബറിൽ ആരോഗ്യ പ്രവർത്തകർക്കായി യുഎഇ വാക്സിൻ അടിയന്തരമായി ഉപയോഗിക്കുന്നത് അനുമതി നൽകി.
പെറുവിൽ, ഒരു സന്നദ്ധപ്രവർത്തകനിൽ ന്യൂറോളജിക്കൽ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് യു എ ഇ സർക്കാർ അംഗീകരിച്ച ചൈനീസ് സിനോഫാർം വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ നിർത്തിവച്ചു.

റഷ്യൻ ഫൈസർ-ബയോടെക് വാക്സിൻ ഉപയോഗിച്ച് വാക്സിനേഷൻ കാമ്പയിൻ ആരംഭിക്കുമെന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദുബായ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ചൈനീസ് നാഷണൽ മെഡിസിൻസ് ഗ്രൂപ്പ് (സിനോഫാർമ) ഒരാഴ്ച മുമ്പ് വികസിപ്പിച്ചെടുത്ത വാക്സിൻ യുഎഇ അവതരിപ്പിച്ചതിന് ശേഷമാണ് ഈ നടപടി.

Leave a Reply

Your email address will not be published. Required fields are marked *