വെള്ളാപ്പള്ളി നടേശനെതിരെ

വെള്ളാപ്പള്ളി നടേശനെതിരെ പ്രതിഷേധവുമായി എസ്എൻഡിപി യോഗം വിമോചന സമര സമിതി

വെള്ളാപ്പള്ളി നടേശനെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി എസ്എൻഡിപി യോഗം വിമോചന സമര സമിതി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച പരിപാടിയിൽ വിമോചന സമര സമിതി ചെയർമാൻ ഗോകുലം ഗോപാലൻ സമര പ്രഖ്യാപനം നടത്തി. സമിതിയുടെ രക്ഷാധികാരി പ്രൊഫ. എം.കെ. സാനു സമര പ്രഖ്യാപന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുന്നതിന്റെ ആദ്യഘട്ടമായാണ് എസ്എൻഡിപി യോഗം വിമോചന സമര സമിതി തിരുവനന്തപുരത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. വെള്ളാപ്പള്ളിയുടെ കീഴിൽ എസ്എൻഡിപി യോഗം തകർച്ചയുടെ പടുകുഴിയിലേക്ക് വീണുവെന്നും സ്വന്തം നേട്ടങ്ങൾക്കായി വെള്ളാപ്പള്ളി യോഗത്തെ ദുരുപയോഗം ചെയ്തെന്നും സമിതി ആരോപിച്ചു. വിമോചന സമര സമിതി ചെയർമാൻ ഗോകുലം ഗോപാലനാണ് സമര പ്രഖ്യാപനം നടത്തിയത്.

തിരുവനന്തപുരത്തിന് പുറമേ കോട്ടയത്തും സമരസമിതി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി കൂടുതൽ പ്രവർത്തകരെ പങ്കെടുപ്പിച്ച് പ്രതിഷേധം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *