abheesh

സൗദിയില്‍

റിയാദ്: സൗദിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കടുപ്പിക്കുന്നു. റെസ്റ്റോറന്റുകളില്‍ പാര്‍സല്‍ സര്‍വീസുകള്‍ മാത്രമാക്കി ചുരുക്കി. അകത്ത് വെച്ചുള്ള ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിന് വിലക്കെര്‍പ്പെടുത്തിയാണ് മന്ത്രാലയം ഉത്തരവിറക്കിയത്. പത്ത് ദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് വേണമെങ്കില്‍ നീട്ടിയേക്കാമെന്നും പ്രഖ്യാപനത്തില്‍ ഉണ്ട്. പുറത്ത് ആളുകള്‍ കൂട്ടം കൂടുന്നതിനും വിലക്കുണ്ട്. നിയമം ലംഘിച്ചാല്‍ സ്ഥാപനങ്ങള്‍ 24 മണിക്കൂര്‍ മുതല്‍ ഒരു മാസം വരെ അടച്ചിടുമെന്നും മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച രാവിലെയാണ് മന്ത്രാലയം നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഹോട്ടലുകളിലും കല്യാണ ഹാളുകളിലുംContinue Reading

രാകേഷ് ടികായത്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പുമായി കര്‍ഷക സമര നേതാവ് രാകേഷ് ടികായത്ത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ അധികാരത്തില്‍ തുടരുന്നത് ബുദ്ധിമുട്ടാകുമെന്ന് രാകേഷ് ടികായത് പറഞ്ഞു. ഹരിയാണയിലെ ജിന്ദില്‍ നടന്ന കര്‍ഷകരുടെ ‘മഹാപഞ്ചായത്തി’നെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്‍ജനക്കൂട്ടമാണ് ജിന്ദില്‍ നടന്ന മഹാപഞ്ചായത്തില്‍ പങ്കാളികളായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കര്‍ഷകസമരത്തെ പിന്തുണച്ചുകൊണ്ട് ഉത്തര്‍പ്രദേശില്‍ ഇത്തരത്തില്‍ മഹാപഞ്ചായത്തുകള്‍ നടന്നുവരുന്നുണ്ട്.‘കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ഞങ്ങള്‍ നിരവധി തവണ സംസാരിച്ചു. സര്‍ക്കാര്‍ ശ്രദ്ധയോടെ കേള്‍ക്കണം.Continue Reading

സ്‌കൂളില്‍

കൊച്ചി; ഇന്നു മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒരു ബെഞ്ചില്‍ രണ്ടുകുട്ടികള്‍ വീതം ഇരിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചു. ഇതോടെ ഒരു ക്ലാസില്‍ 20 കുട്ടികളെ വരെ ഇരുത്താം. സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചതുമുതലുള്ള കാര്യങ്ങള്‍ അവലോകനം ചെയ്താണു പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുള്ളത്.10, 12 ക്ലാസുകളാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഒരു ബെഞ്ചില്‍ ഒരുകുട്ടിയെ വച്ച് ക്ലാസിലെ പത്തുകുട്ടികള്‍ക്കു വേണ്ടി കൂടുതല്‍ ക്ലാസെടുക്കുകയായിരുന്നു അധ്യാപകര്‍. പുതിയ ഉത്തരവനുസരിച്ച്, മുഴുവന്‍ അധ്യാപകരുംContinue Reading

എം ശിവശങ്കറിനു ജാമ്യം

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍സെക്രട്ടറി എം ശിവശങ്കറിനു ജാമ്യം. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസിലുമാണ് ജാമ്യം ലഭിച്ചത്. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കേസില്‍ക്കൂടി ജാമ്യം ലഭിച്ചാലേ ശിവശങ്കറിനു പുറത്തിറങ്ങാനാവൂ. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന്, സാമ്പത്തിക കുറ്റങ്ങള്‍ക്കായുള്ള കോടതി സ്വാഭാവിക ജാമ്യമാണ് അനുവദിച്ചത്. ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍Continue Reading

അബുദാബി ഷെയ്ക്കും ബഹ്‌റൈൻ രാജാവും

കോവിഡ് -19 പകർച്ചവ്യാധികൾക്കിടയിൽ വേട്ടയാടൽ: യുഎഇ, ബഹ്‌റൈൻ ഭരണാധികാരികൾ പാകിസ്ഥാനിലേക്കുള്ള വേട്ടയാടൽ യാത്ര: റിപ്പോർട്ടുകൾ യുഎഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ബിൻ സൽമാൻ അൽ ഖലീഫയും മൂന്ന് ദിവസത്തെ സ്വകാര്യ ഹൊബാറ ബസ്റ്റാര്‍ഡ് (മരു കൊക്ക് ) വേട്ടയാടലിനായി വെള്ളിയാഴ്ച പാകിസ്ഥാനിലെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎഇ ഇസ്രയേലുമായുള്ള ബന്ധം സ്‌ഥാപിച്ചതിനെ പാകിസ്ഥാൻContinue Reading

അര്‍ണബിനെതിരെയുള്ള

ഡല്‍ഹി: റിപബ്ലിക് ടിവി സി.ഇ.ഒ അര്‍ണബ് ഗോസ്വാമിയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റ് ചോര്‍ന്നതിന് പിന്നാലെ അര്‍ണബിനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവര്‍ അര്‍ണബിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ അര്‍ണബിനെതിരെ ട്വിറ്ററില്‍ AntiNationalBJPArnab എന്ന ഹാഷ്ടാഗ് ട്രെന്റിംഗ് ആയിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന് അറിയണം ഏത് രാജ്യദ്രോഹിയാണ് ബാലക്കോട്ട് സ്‌ട്രൈക്കിനെക്കുറിച്ച് മുന്‍കൂട്ടി അര്‍ണബിനോട് പറഞ്ഞതെന്നാണ് AntiNationalBJPArnab എന്നContinue Reading

വെള്ളാപ്പള്ളി നടേശനെതിരെ

വെള്ളാപ്പള്ളി നടേശനെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി എസ്എൻഡിപി യോഗം വിമോചന സമര സമിതി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച പരിപാടിയിൽ വിമോചന സമര സമിതി ചെയർമാൻ ഗോകുലം ഗോപാലൻ സമര പ്രഖ്യാപനം നടത്തി. സമിതിയുടെ രക്ഷാധികാരി പ്രൊഫ. എം.കെ. സാനു സമര പ്രഖ്യാപന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുന്നതിന്റെ ആദ്യഘട്ടമായാണ് എസ്എൻഡിപി യോഗം വിമോചന സമര സമിതി തിരുവനന്തപുരത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. വെള്ളാപ്പള്ളിയുടെ കീഴിൽContinue Reading

വാട്‌സപ്പിനെതിരെ

ന്യൂഡല്‍ഹി: സ്വകാര്യതാ നയത്തില്‍ മാറ്റം പ്രഖ്യാപിച്ച വാട്‌സപ്പിനെതിരെ ഹൈക്കോടതിയില്‍ ഹരജി. ഡല്‍ഹി ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. അഭിഭാഷകനായ ചൈതന്യ റൊഹില്ല വാട്‌സ്ആപ്പിലെ സ്വകാര്യതാ നയത്തിലെ മാറ്റം സ്വകാര്യത സൂക്ഷിക്കാനുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണന്നാരോപിച്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വാട്‌സ്ആപ്പ് ഏകപക്ഷീയമായി ഉപഭോക്താക്കളുമായുണ്ടാക്കിയ കരാര്‍ ലംഘിക്കുകയാണ്. പുതിയ മാറ്റങ്ങള്‍ അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി 8ാം തിയ്യതി മുതല്‍ പ്രവര്‍ത്തനരഹിതമാവുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള അവകാശം ഈContinue Reading

trump

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം. ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടടെടുപ്പിലാണ് തീരുമാനമായത്. ഇതോടെ അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി രണ്ടു തവണ ഇംപീച്ച് ചെയ്യപ്പെടുന്ന പ്രസിഡന്റായി ട്രംപ്. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സഭയില്‍ 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു. 222 ഡെമോക്രാറ്റുകളും, 10 റിപ്പബ്ലിക്കൻ അംഗങ്ങളുമാണ് ട്രംപിനെതിരെ വോട്ട് ചെയ്തത്. ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസായതോടെ വിചാരണContinue Reading

വസന്തയെ

നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വിവാദ ഭൂമി വസന്ത വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് കണ്ടെത്തല്‍. പട്ടയഭൂമി കൈമാറരുതെന്ന ചട്ടം വസന്ത ലംഘിച്ചതായാണ് റിപ്പോര്‍ട്ട്. ഭൂമി പോക്കുവരവ് ചെയ്തതില്‍ ദുരൂഹതയുണ്ടെന്നും റവന്യൂ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ശുപാര്‍ശ ചെയ്തു. റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ചട്ടലംഘനം നടത്തിയാണ് വസന്ത ഭൂമി വാങ്ങിയതെന്ന് കണ്ടെത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് കളക്ടര്‍ സര്‍ക്കാരിന് കൈമാറി. പട്ടയഭൂമി കൈമാറിയതിലും പോക്കുവരവ് നടത്തിയതിലും ദുരൂഹതയുണ്ട്.Continue Reading