Kerala

സ്‌കൂളില്‍

കൊച്ചി; ഇന്നു മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒരു ബെഞ്ചില്‍ രണ്ടുകുട്ടികള്‍ വീതം ഇരിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചു. ഇതോടെ ഒരു ക്ലാസില്‍ 20 കുട്ടികളെ വരെ ഇരുത്താം. സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചതുമുതലുള്ള കാര്യങ്ങള്‍ അവലോകനം ചെയ്താണു പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുള്ളത്.10, 12 ക്ലാസുകളാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ഒരു ബെഞ്ചില്‍ ഒരുകുട്ടിയെ വച്ച് ക്ലാസിലെ പത്തുകുട്ടികള്‍ക്കു വേണ്ടി കൂടുതല്‍ ക്ലാസെടുക്കുകയായിരുന്നു അധ്യാപകര്‍. പുതിയ ഉത്തരവനുസരിച്ച്, മുഴുവന്‍ അധ്യാപകരുംContinue Reading

എം ശിവശങ്കറിനു ജാമ്യം

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍സെക്രട്ടറി എം ശിവശങ്കറിനു ജാമ്യം. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസിലുമാണ് ജാമ്യം ലഭിച്ചത്. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കേസില്‍ക്കൂടി ജാമ്യം ലഭിച്ചാലേ ശിവശങ്കറിനു പുറത്തിറങ്ങാനാവൂ. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കറിന്, സാമ്പത്തിക കുറ്റങ്ങള്‍ക്കായുള്ള കോടതി സ്വാഭാവിക ജാമ്യമാണ് അനുവദിച്ചത്. ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍Continue Reading

വെള്ളാപ്പള്ളി നടേശനെതിരെ

വെള്ളാപ്പള്ളി നടേശനെതിരെ പ്രത്യക്ഷ പ്രതിഷേധവുമായി എസ്എൻഡിപി യോഗം വിമോചന സമര സമിതി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച പരിപാടിയിൽ വിമോചന സമര സമിതി ചെയർമാൻ ഗോകുലം ഗോപാലൻ സമര പ്രഖ്യാപനം നടത്തി. സമിതിയുടെ രക്ഷാധികാരി പ്രൊഫ. എം.കെ. സാനു സമര പ്രഖ്യാപന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുന്നതിന്റെ ആദ്യഘട്ടമായാണ് എസ്എൻഡിപി യോഗം വിമോചന സമര സമിതി തിരുവനന്തപുരത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. വെള്ളാപ്പള്ളിയുടെ കീഴിൽContinue Reading

വസന്തയെ

നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വിവാദ ഭൂമി വസന്ത വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് കണ്ടെത്തല്‍. പട്ടയഭൂമി കൈമാറരുതെന്ന ചട്ടം വസന്ത ലംഘിച്ചതായാണ് റിപ്പോര്‍ട്ട്. ഭൂമി പോക്കുവരവ് ചെയ്തതില്‍ ദുരൂഹതയുണ്ടെന്നും റവന്യൂ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ശുപാര്‍ശ ചെയ്തു. റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ചട്ടലംഘനം നടത്തിയാണ് വസന്ത ഭൂമി വാങ്ങിയതെന്ന് കണ്ടെത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് കളക്ടര്‍ സര്‍ക്കാരിന് കൈമാറി. പട്ടയഭൂമി കൈമാറിയതിലും പോക്കുവരവ് നടത്തിയതിലും ദുരൂഹതയുണ്ട്.Continue Reading

കടല്‍ക്കൊല കേസ്

കൊച്ചി : എന്റിക്ക ലെക്‌സി എണ്ണക്കപ്പലിലെ ഇറ്റാലിയന്‍ നാവികര്‍ രണ്ട്‌ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ ഇറ്റലി സര്‍ക്കാര്‍ പത്തു കോടി രൂപ നഷ്‌ടപരിഹാരം നല്‍കും. മരിച്ചവരുടെ ബന്ധുക്കള്‍ക്ക്‌ നാലു കോടി രൂപ വീതവും തകര്‍ന്ന സെന്റ്‌ ആന്റണി ബോട്ടിന്റെ ഉടമയ്‌ക്ക്‌ രണ്ടു കോടി രൂപയുമാണു നല്‍കുന്നതെന്നു ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസി കേന്ദ്ര വിദേശമന്ത്രാലയത്തെ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നേരത്തേ ഒരു കോടി രൂപ വീതം നല്‍കിയതിനു പുറമേയാണിത്‌.Continue Reading

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്

കൊവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ശനിയാഴ്ചകളിലെ അവധി ഇനിയില്ല. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ ശനിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കും. തുടര്‍ന്നുള്ള എല്ലാ ശനിയാഴ്ചകളും പ്രവര്‍ത്തി ദിവസമായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.Continue Reading

ആട് ആന്റണിയുടെ

പൊലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. കൊല്ലത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയ കേസിലാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. 2012 ജൂണ്‍ 12 ന് പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ സിപിഒ മണിയന്‍പിള്ളയെ ആണ് കൊലപ്പെടുത്തിയത്. 2012 ജൂണ്‍ 26 ന് പുലര്‍ച്ചെ ഓയൂരിലെ ഒരു വീട്ടില്‍ മോഷണം നടത്തിയ ശേഷം തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഒമ്‌നി വാനില്‍ രക്ഷപ്പെടുകയായിരുന്ന ആട് ആന്റണിയെ പാരിപ്പള്ളിക്ക് സമീപം വച്ച് എഎസ്‌ഐ ജോയിയും സംഘവുംContinue Reading

ലൈഫ് മിഷന്‍

കൊച്ചി : ലൈഫ് മിഷന്‍ പദ്ധതിയുടെ നടപടിക്രമങ്ങളില്‍ പിഴവുണ്ട്. നിലവിലെ സിബിഐ അന്വഷണം തുടരാമെന്ന് ഹൈക്കോടതി. അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാരും, യൂണിടെക്കും നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിക്കൊണ്ടാണ് ഈ ഉത്തരവ്.   സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ ആദ്യഘട്ടത്തില്‍ സിബിഐ അന്വേഷണം ഹൈക്കോടതി നേരത്തെ രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. മറ്റ് കാര്യങ്ങളുമായി മുന്നോട്ടുപോകാമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന്Continue Reading

ന്യൂസ് 18

തിരുവനന്തപുരം: ചാനലിന്റെ സോഷ്യല്‍ മീഡിയാ പോളിസി ലംഘിച്ച് അമിതമായ രാഷ്ട്രീയ പ്രതികരണം നടത്തിയതിനു മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ നടപടി സ്വീകരിച്ച് ന്യൂസ് 18. മാധ്യമ പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷ അനുഭാവം പുലര്‍ത്തുന്നവരുമായ എസ്. ലല്ലു, സനീഷ് ഇളയടത്ത്, അപര്‍ണ കുറുപ്പ് എന്നിവരാണ് നടപടി നേരിട്ടത്. ഒരാഴ്ച കാലത്തക്ക് ശമ്പളം കട്ട് ചെയ്യുകയും വാര്‍ത്താ, പരിപാടി അവതരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയുമായിരുന്നു. ഇവര്‍ നടപടി നേരിട്ട് തിരികെ ജോലിയില്‍ പ്രവേശിച്ചു.Continue Reading

അയ്യപ്പന്റെ മൊഴി;

കൊച്ചി : താന്‍ ഒരിക്കല്‍പോലും വിദേശരാജ്യം സന്ദര്‍ശിച്ചിട്ടില്ലെന്നു സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്റെ അഡീ. പ്രൈവറ്റ്‌ സെക്രട്ടറി കെ. അയ്യപ്പന്‍ കസ്‌റ്റംസിനു മൊഴി നല്‍കി. സ്‌പീക്കര്‍ ഔദ്യോഗിക വിദേശയാത്രകള്‍ക്കു പുറമേ, സ്വകാര്യയാത്രകളും നടത്തിയിട്ടുണ്ടെന്നും അയ്യപ്പന്‍ വ്യക്‌തമാക്കി. സ്‌പീക്കറുടെ വിദേശയാത്രകളില്‍ അയ്യപ്പനും ഉണ്ടായിരുന്നെന്ന സ്വര്‍ണക്കടത്തുകേസ്‌ പ്രതികളായ സ്വപ്‌നയുടെയും സരിത്തിന്റെയും രഹസ്യമൊഴിയുടെ അടിസ്‌ഥാനത്തിലാണു അയ്യപ്പനെ ചോദ്യംചെയ്‌തത്‌. തങ്ങളെ ഫ്‌ളാറ്റിലേക്കു വിളിച്ചുവരുത്തിയാണു ഡോളര്‍ അടങ്ങിയ ബാഗ്‌ ഏല്‍പിച്ചതെന്നും ആ സമയം അയ്യപ്പനെയും കണ്ടെന്നുമാണു ഇരുവരുടെയും മൊഴി.Continue Reading